മനുഷ്യനാകുന്ന മെഷീന്റെ പ്രവർത്തനത്തിന്റെ കാര്യങ്ങളിലേക്ക് നമുക്ക് പിന്നീട് കടക്കാം, ഇൻഷാ അല്ലാഹ്!! നമ്മൾ മുന്നെ പറഞ്ഞ് വെച്ച വേറെ ഒരു കാര്യംഉണ്ട്. "ഉദ്ധേശം"!! നമ്മളെ അല്ലാഹു എന്തിനു സൃഷ്ടിച്ചു, വെറുതേ ഒരു ടൈം പാസ് ആയിരുന്നൊ?? ഒരിക്കലും അല്ല. അപ്പോൾ ഈ പറഞ്ഞ ഉദ്ധേശവും നമ്മളുടെ മാനുവൽ ആയ ഖുറാനിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടാകുമല്ലൊ അല്ലെ? നമ്മൾ റമളാനിൽ പല തവണ "ഖത്തം" തീർക്കുന്നവരാണ്! ഈ സൃഷ്ടിപ്പിന്റെ "ഉദ്ധേശം" പ്രസ്താവിച്ചിരിക്കുന്ന ആയത്ത് നമ്മൾ ഖുറാനിൽ കാണാറും ഇല്ല. കണ്ടാൽ തന്നെ അതിനെ കുറിച്ച് ചിന്തിക്കാറും ഇല്ല എന്നതാണ് സത്യം.
ഏതാണ് ആ വാക്യം?? ഖുറാനിൽ സൂറത്തു-അദ്ദാരിയാത്ത് (51) - 56 ആം ആയത്ത് – ⛔⛔ “ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.”!!!! ⛔⛔
അല്ലാഹു ഇവിടെ പറഞ്ഞിരിക്കുന്നത് നമ്മളെ സൃഷ്ടിച്ചത് അല്ലാഹുവിനെ ആരാധിക്കുവാൻ വേണ്ടിയാണ് എന്നല്ല. മറിച്ച്, "എന്നെ ആരാധിക്കുവാൻ വേണ്ടി അല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല" എന്നാണ്. അതായത്, നമ്മളുടെ ഈ ജീവിതത്തിന്റെ "ഏക" ഉദ്ധേശം "ആരാധന" ആണെന്നാണ്. ഇതു നമ്മുടെ സൃഷ്ടാവ് തന്നെയാണ് നമ്മളോട് പറയുന്നത്!!! എന്നാൽ നമ്മൾ മനസ്സിലാക്കിയ ഉദ്ധേശമോ? നമ്മളുടെ ഇഹലോക സുഖങ്ങൾക്ക് പിന്നാലെ ഉള്ള ഓട്ടം കഴിഞ്ഞ് ബാക്കി ഇത്തിരി സമയം ഉണ്ടെങ്കിൽ, "ഇതാ വേണെങ്കിൽ പിടിച്ചോ എന്ന മട്ടിൽ ഒരു ഫർള് നിസ്കാരം, അതു തന്നെ സമയത്ത് ചെയ്തെങ്കിൽ ചെയ്തു" ഏത് നിമിഷവും മരിക്കും എന്ന് ഉറപ്പുണ്ടായിട്ടും, സൃഷ്ടാവിനെ മറന്ന് ഈ ഉറപ്പില്ലാത്ത ജീവിതത്തിന്റെ പിന്നാലെ ഉള്ള പരക്കമ്പാച്ചിൽ, അതാണ് നമ്മളുടെ ഏക ഉദ്ധേശം.!!
അല്ലാഹു വേണെങ്കിൽ "ഉദ്ധേശം" ആരാധന ആണെന്നോ, ആ ആരാധന എന്താണെന്നോ, ഇനി അതിനോടനുബന്‌ധിച്ച് വേറെ എന്തെങ്കിലും ഒക്കെ ഖുറാനിൽ പറഞ്ഞോട്ടെ! നമ്മൾക്കതൊന്നും വായിക്കാൻ പോലും സമയം ഇല്ല. പിന്നെ അല്ലെ അതിനനുസരിച്ച് ജീവിക്കാൻ!! നമ്മൾക്ക് നാലാളെ കാണിക്കാൻ അയ്യായിരമോ പതിനായിരമോ കൊടുത്ത് ബ്രാൻഡഡ് ഡ്രെസ്സുകളൊ വാച്ചോ ഫോണൊ ഒക്കെ വാങ്ങിക്കാൻ പണമുണ്ട്. പക്ഷെ ഒരു ആയിരമോ രണ്ടായിരമോ കൊടുത്ത് ഖുറാൻ വ്യാഖ്യാനമോ ഹദീസ് പുസ്തകങ്ങളോ വാങ്ങിക്കാൻ പണമില്ല. അല്ലാഹുവിനു ഇഷ്ടമില്ലാത്ത എല്ലാ വിധ പാർട്ടികൾക്കും സിനിമകൾക്കും സീരിയലുകൾക്കും ഷോപ്പിങ്ങുകൾക്കും കുടുമ്പത്തോടൊപ്പം നമ്മൾക്ക് സമയം ഉണ്ട്, ദിവസവും കുടുംബ സമേതം ഇരുന്നു ഒരു ആയത്തോ ഒരു ഹദീസോ ഒന്നു വായിച്ച് മനസ്സിലാക്കാൻ സമയം ഇല്ല! ഒരു പത്ത് മിനിട്ട് ദിവസവും കുടുംബത്തെയും കുട്ടികളെയും വിളിച്ചിരുത്തി ഇസ്ലാമിനെ പറ്റി ഒന്നു സംസാരിക്കാൻ?? പക്ഷേ ഇങ്ങനെ ഒക്കെ ആണെങ്കിലും നമ്മളുടെ ആവശ്യങ്ങൾ അല്ലാഹു കൃത്യമായി നടത്തിതന്നോളണം, നമ്മളുടെ പ്രശ്നങ്ങൾ പെട്ടെന്ന് തന്നെ തീർത്ത് തന്നോളണം!! ശെരിക്കും ഇവിടെ ആരാണ് അടിമ? ആരാണ് ഉടമ?
നമ്മളിൽ ഒരാൾ ഒരു കമ്പനി സ്വന്തമായി നടത്തുന്നുണ്ട് എന്നു വെക്കാം. അവിടെ പുതിയ ഒരു മാർകെറ്റിംഗ് ഓഫീസറെ നിയമിച്ചു എന്നും വിചാരിക്കുക. അയാൾ എന്നും രാവിലെ ഓഫിസിൽ വരും. കുറച്ച് ചാറ്റ് ചെയ്യും, കുറച്ച് ഫോണിൽ സംസാരിക്കും, കുറച്ച് നേരം കാന്റി ക്രഷ് കളിക്കും, പിന്നെ ഭക്ഷണം, കൃത്യ സമയത്ത് തിരിചു പോകുകയും ചെയ്യും. ഇടയ്ക്ക് വല്ലപ്പോഴും ഒരു ദിവസം വല്ല മാർക്കെറ്റിംഗ് പണി ചെയ്താൽ ആയി!! നമ്മൾ ഇതു നോട്ട് ചെയ്തെങ്കിൽ എത്ര നാൾ മിണ്ടാതിരിക്കും? ഒരു രണ്ടോ മൂന്നോ വാർണിംഗ് കൊടുത്തിട്ടും അയാൾ ഈ സ്ഥിതി തുടർന്നാൽ? നമ്മൾ അയാളെ പിന്നെ ശമ്പളം കൊടുത്ത് ആ സ്ഥാനത്ത് ഇരുത്തുമൊ? എന്നാൽ നമ്മുടെ കമ്പനി മുതലാളി, അല്ലാഹു, നമ്മൾക്ക് എത്ര വാർണിംഗ് തന്നു കഴിഞ്ഞു? കമ്പനി പോളിസികൾ ഒക്കെ ആദ്യമേ ഖുറാനും സുന്നത്തുകളും വഴി പറഞ്ഞ് തന്നു. അതിനു ശേഷം പല തരത്തിലുള്ള പരീക്ഷണങ്ങളുടെ രൂപത്തിലും അനുഗ്രഹങ്ങളുടെ രൂപത്തിലും വാർണിംഗുകൾ തന്നു! എന്നിട്ടും നമ്മളെ പറഞ്ഞ് വിട്ടൊ?? വീണ്ടും നമ്മളെ എല്ലാ വിധ അനുഗ്രഹങ്ങളോടെയും ജീവിപ്പിക്കുന്നുണ്ട്. പല അനുഗ്രഹങ്ങളും നമ്മൾ കാണാൻ ശ്രമിക്കാറു പോലും ഇല്ല! നമ്മുടെ ശരീരത്തിൽ നിത്യവും കൃത്യമായി നടക്കുന്ന ആയിരക്കണക്കിനു പ്രവർത്തനങ്ങൾ! നമ്മൾ ചിന്തിക്കാറേ ഇല്ല. പെട്ടെന്ന് ഒരു ദിവസം ഈ കാഴ്ച നഷ്ടപ്പെട്ടാൽ? അല്ലെങ്കിൽ ഒരേ ഒരു ദിവസം, നമ്മുടെ മലവും മൂത്രവും വേർതിരിക്കുന്ന ആ പ്രവർത്തനം ഒന്നു നിലച്ചാൽ? ഇതു രണ്ടും ഒന്നു വഴി മാറി പുറത്ത് വന്നാൽ?? എന്താണ് നമ്മളുടെ അവസ്ഥ?? നമ്മൾ എന്തു മാത്രം നന്ദിയാണ് കാണിക്കുന്നത്??
(ഇൻഷാ അല്ലാഹ്, തുടരും...)

No comments:
Post a Comment