നമ്മുടെ കുട്ടികളുടെ കാര്യം ആണല്ലൊ പറഞ്ഞ് നിർത്തിയത്. അവരുടെ എക്സാം വരുമ്പൊ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടൊ? അവർക്ക് ഏറ്റവും ഇഷ്ടം ഉള്ള വിഷയങ്ങളിൽ അവർക്ക് നല്ല വിവരം ആണ്, മാത്രമല്ല ആ വിഷയങ്ങളിൽ പഠിക്കാനുള്ള എല്ലാ പാഠങ്ങളും കൃത്യമായി പഠിച്ച് വെക്കും. എന്നാൽ ഇഷ്ടമില്ലാത്ത വിഷയങ്ങൾ ആകട്ടെ, അവരുടെ കയ്യിൽ കുറച്ച് തെരഞ്ഞെടുത്ത ചോദ്യങ്ങൾ കാണും അത് മാത്രം പഠിച്ചിട്ട് പോകും. കാരണം ആ ക്ലാസിൽ നിന്നു അടുത്ത ക്ലാസിലേക്ക് കടന്ന് കിട്ടാൻ, നിങ്ങളൂടെ മുന്നിൽ മാർക്ക് ലിസ്റ്റ് കാണിക്കാൻ, വേറെ വഴി ഒന്നും ഇല്ലാത്തത് കൊണ്ട്, എങ്ങനെ എങ്കിലും പാസ് ആകാനുള്ള മിനിമം കാര്യം ചെയ്യണമല്ലൊ! പഠനത്തിന്റെ കാര്യം മാത്രമല്ല, ഫാഷൻ റ്റ്രെൻഡ്സിന്റെ കാര്യം ആയാലും, ഇഷ്ടപെട്ട പാട്ടുകാരുടെ കാര്യം ആയാലും, സിനിമയുടെ കാര്യമായാലും, ഹെയർ സ്റ്റെയിലിന്റെ കാര്യം ആയാലും എല്ലാം , അവർക്ക് താൽപര്യമുള്ള കാര്യം ആണെങ്കിൽ, അവർ കൂടുതൽ അതിനെ കുറിച്ച് അറിയാൻ ശ്രമിക്കും. ആ കാര്യങ്ങളിൽ എപ്പോഴും മറ്റുള്ളവരേക്കാൾ ഒരു പടി മുന്നിൽ നിൽക്കാൻ ശ്രമിക്കും. ശ്രേയാ ഘോശലിന്റെയും ടോം ക്രൂസിന്റെയും ഒക്കെ വല്യുമ്മയുടെ പേരു ചോദിച്ചാൽ വരേ അവർക്ക് അറിയാമായിരിക്കും!! ഒരു കാര്യത്തിനോടുള്ള അല്ലെങ്കിൽ ഒരാളോടുള്ള സ്നേഹവും ആ കാര്യത്തെ അല്ലെങ്കിൽ ആ ആളിനെ പറ്റിയുള്ള അറിവും തമ്മിൽ എത്ര മാത്രം ബന്ധം ഉണ്ടെന്ന് മനസിലാക്കാൻ ഇതിൽ കൂടുതൽ പറയേണ്ട കാര്യം ഇല്ലല്ലൊ!
എന്നാൽ ഈ മേഘലകളിൽ ഒക്കെ ഉള്ള സെലിബ്രിറ്റികൾക്ക് ചെയ്യാൻ പറ്റിയിട്ടുള്ള മാർക്കെറ്റിംഗിന്റെ നൂറിൽ ഒരംശം പോലും നമ്മളുടെ മതത്തിന്റെ കാര്യത്തിൽ നമ്മളുടെ മക്കളോട് നമുക്കു ചെയ്യാൻ കഴിഞ്ഞിട്ടില്ല. നമ്മൾ കൊടുത്ത മതത്തെ പറ്റിയുള്ള അറിവിൽ അല്ലെങ്കിൽ മതത്തോട് അവരിൽ നമ്മൾക്ക് ഉണ്ടാക്കാൻ പറ്റിയിട്ടുള്ള താൽപര്യത്തിൽ ഉള്ള കുറവ്, ഇതിനു ഒരു വലിയ കാരണം ആണ്. എന്ത് കാര്യത്തെകുറിച്ചും കൂടുതൽ അറിയുമ്പോ അതിനോടുള്ള ഇഷ്ടവും കൂടും. നമ്മൾ മുകളിൽ പറഞ്ഞ ഇഷ്ടപ്പെട്ട വിഷയവും ഇഷ്ടമില്ലാത്ത വിഷയവും പോലെ ആണു ഈ കാര്യവും. മതത്തിന്റെ കാര്യത്തിൽ തെരഞ്ഞെടുത്ത ചില കാര്യങ്ങൾ മാത്രം ഒരു വിധം തട്ടി കൂട്ടി പാസ് ആകാൻ ശ്രമിക്കുന്നവരാണ് നമ്മളിൽ അധികവും.
നബി (ﷺ) യുടെ എല്ലാ ഭാര്യമാരുടെയും മക്കളുടെയും പേരു പോലും നമ്മിൽ പലർക്കും ഇപ്പൊഴും അറിയില്ല. എന്നാൽ കമൽ ഹാസൻ എത്ര കല്യാണം കഴിച്ചു എത്ര ഡിവോഴ്സ് ആയി, സീരിയലിലെ നായികയുടെ ഗർഭം എത്രാമത്തെ മാസം ആണ്, സച്ചിൻ ടെണ്ടുൽക്കറുടെ മക്കളുടെ പേര് എന്താണ്, മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ നിലവാരം എന്താണ്, ഉമ്മൻ ചാണ്ടി കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ എന്ത് അബദ്ധമാണ് പറഞ്ഞത്, എടപ്പള്ളിയിലെയും മാവൂർ റോഡിലെയും ഭൂമിക്ക് സെന്റിന് എന്താണ് വില, ഈ വരുന്ന പെരുന്നാളിനു ഏതു ട്രെൻഡ് സാരിയും ചുരിദാറും ആണ് മാർക്കറ്റിൽ ഇറങ്ങാൻ പോകുന്നത്, റെഡ് വെൽവെറ്റ് കേക്കിന്റെ ഇൻഗ്രീഡിയന്റ്സ് എന്തൊക്കെയാണ് ഇതൊക്കെ, അല്ലെങ്കിൽ ഇതിൽ ചിലതെങ്കിലും വളരെ വിശദമായി നമ്മൾക്കറിയാം! കാരണം ഇതെല്ലാം നമ്മുടെ ഇഷ്ട വിഷയങ്ങൾ ആണ്. മാത്രമല്ല അറിയുംതോറും ഇഷ്ടം കൂടുന്ന വിഷയങ്ങൾ ആണ്.
നമ്മളുടെ ഇസ്ലാമിനെ കുറിച്ച് കൂടുതൽ അറിവ് നേടാൻ നമ്മൾ ശ്രമിച്ചിരുന്നോ? എന്നിട്ട് നമ്മൾക്ക്ക് ഇസ്ലാമിനോട് ഇഷ്ടം കൂടിയിരുന്നോ? ആ അറിവും ഇഷ്ടവും നമ്മൾ നമ്മളുടെ മക്കളിലേക്ക് പകർന്നിരുന്നോ?
(ഇൻഷാ അല്ലാഹ്, തുടരും... )

No comments:
Post a Comment