3. അബൂ ഹുറൈറ (റ) റിപ്പോർട്ട് ചെയ്തു - നബി (സ) പറഞ്ഞു - "മൂന്നു പ്രാർഥനകൾക്കുത്തരം ലഭിക്കാതിരിക്കില്ല. ഒരു നീതിമാനായ ഭരണാധികാരിയുടെ (പ്രാർഥനയും), ഒരു നോമ്പുകാരൻ നോമ്പുതുറക്കുന്നത് വരെ ഉള്ള (പ്രാർഥനയും), (മറ്റുള്ളവർ ചെയ്യുന്ന) തെറ്റുകളാൽ വേദനിപ്പിക്കപ്പെടുന്നവന്റെ പ്രാർഥനയും അല്ലാഹു ഉയർത്തെഴുന്നേൽപ്പു നാളിലെ മേഘങ്ങൾ വരെയും ഉയർത്തുകയും, സ്വർഗ്ഗത്തിലെ വാതിലുകൾ അവ (ആ പ്രാർഥനകൾ) യ്‌ക്കായി തുറക്കപ്പെടുകയും (ചെയ്യും). അല്ലാഹു ഇപ്രകാരം പറയുകയും ചെയ്യും - "എന്റെ ശക്തി കൊണ്ട് ഞാൻ നിന്നെ (ആ തെറ്റുകാരനു എതിരിൽ) സഹായിക്കും അതു അൽപം വൈകി ആണെങ്കിൽ പോലും!" (ഇബ്നു മാജ, തുർമിദി, http://sunnah.com/urn/1271550,
http://sunnah.com/tirmidhi/48/229)
രാത്രിയുടെ അവസാനത്തെ മൂന്നിലൊന്ന്, പ്രാർഥനകൾക്ക് ഏറ്റവും ഉത്തമമായ സമയം ആണെന്ന് നമുക്കറിയാം. അതുപോലെ തന്നെ, പ്രാർഥിക്കാൻ ഏറ്റവും ഉത്തമമായ സമയം ആണു നോമ്പുകാരനായിരിക്കുന്ന സമയം. പ്രത്യേകിച്ച് നോമ്പു തുറക്കാനാകുന്ന സമയം. നമ്മൾ ഏറ്റവും കൂടുതൽ അവശരായിരിക്കുന്ന സമയം ആണു അതു! അതുകൊണ്ട് തന്നെ സൃഷ്ടാവിന്റെ മുന്നിൽ ഏറ്റവും താഴ്മ കാണിക്കാൻ, ക്ഷമ യാചിക്കാൻ, പാപ മോചനത്തിനു വേണ്ടി തേടാൻ, എല്ലാ അഹങ്കാരങ്ങളും കളഞ്ഞ് അല്ലാഹുവിന്റെ സഹായത്തിനു വേണ്ടി കരയാൻ, ഞാൻ അല്ലാഹുവിന്റെ അടിമ ആണെന്ന് ഏറ്റവും ആത്മാർഥതയോടെയും വിനയത്തോടെയും ഉറപ്പിച്ച് പറയാൻ, ഏറ്റവും എളുപ്പമുള്ള സമയവും, ഏറ്റവും ഉത്തമമായ സമയവും ആണു അതു. നമുക്കെല്ലാവർക്കും ആ ഉത്തമമായ സമയത്തു - നോമ്പു തുറയുടെ തൊട്ടു മുന്നെ, ഒരു പത്തിരുപത് മിനിട്ടെങ്കിലും - അല്ലാഹുവിനു മുന്നിൽ ഏറ്റവും ഉത്തമമായ ആരാധനയ്ക്ക്, പ്രാർഥനയ്ക്ക്, ദിക്രുകൾക്ക്, ഖുറാൻ പാരായണങ്ങൾക്ക് വേണ്ടി കണ്ടെത്താൻ ശ്രമിക്കാം. നമ്മുടെ അടുക്കളയിലെ പാചകത്തിരക്കുകളും കടയിലെ കച്ചവടത്തിരക്കുകളും ഓഫീസിലെ ജോലിത്തിരക്കുകളും മറ്റു എല്ലാ ഐഹിക കാര്യങ്ങളും അതിനനുസരിച്ച് ക്രമപ്പെടുത്താൻ ശ്രമിക്കാം. നമുക്കു അല്ലാഹു കനിഞ്ഞ് അനുഗ്രഹിച്ച ആ നല്ല സമയം നഷ്ടപ്പെടുത്താതെ നോക്കാം.
**************************
മുന്നേ ഏറ്റെടുത്ത വേറെ ചില കാര്യങ്ങൾ റമദാനിൽ ചെയ്തു തീർക്കാൻ ഉള്ളതു കൊണ്ട് ഈ ലേഖന പരമ്പര ഇവിടെ വെച്ച് നിർത്തുകയാണു. ഇൻഷാ അല്ലാഹ്, പിന്നീട് എപ്പോഴെങ്കിലും എന്റെയും നിങ്ങളുടെയും സമയവും സാഹചര്യവും അനുവദിക്കുകയാണെങ്കിൽ, അല്ലാഹു അനുഗ്രഹിച്ചാൽ വേറെ വിഷയങ്ങൾ നമുക്ക് ചർച്ച ചെയ്യാം.
നിങ്ങളിൽ ഞാൻ നേരിട്ട് പരിചയമുള്ളവരും ഇല്ലാത്തവരും ഉണ്ട്. നമ്മൾ ഓരോരുത്തരുടെയും പ്രതീക്ഷ നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന സൽപ്രവൃത്തികളിൽ ആണു. അതുകൊണ്ടു തന്നെ യാതൊരു കാരണവശാലും അത് നഷ്ടപ്പെട്ടു പോകുന്നത് നമുക്കു സഹിക്കാൻ കഴിയില്ല. എന്നാൽ നമ്മൾ ഓരോരുത്തരും തെറ്റുകളും പിഴവുകളും വന്നു പോകാൻ സാധ്യത ഉള്ള മനുഷ്യന്മാരും ആണു. നിങ്ങളുടെ ആരുടെ എങ്കിലും അവകാശങ്ങൾക്കോ, അഭിമാനത്തിനോ സന്തോഷത്തിനോ, എന്റെ അറിഞ്ഞോ അറിയാതെയോ ഉള്ള വാക്കുകളൊ, പ്രവർത്തികളോ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ, ആരെയെങ്കിലും ഞാൻ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഈ പരിശുദ്ധ മാസം മുൻ നിർത്തി ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. എന്റെ എളിയ സൽകർമ്മങ്ങളെ പിടിച്ച് വെക്കാൻ നിങ്ങൾ ആഗ്രഹിക്കില്ല എന്നു വിശ്വസിക്കുന്നു. ഞാനും നിങ്ങളുടെ സൽക്കർമ്മങ്ങൾക്ക് വിലങ്ങു ആകാൻ ഇഷ്ടപ്പെടുന്നില്ല. അതുപോലെ തന്നെ നമ്മൾ ആരെങ്കിലും മറ്റാരുടെ എങ്കിലും അവകാശങ്ങളോ അഭിമാനമോ സന്തോഷമോ പിടിച്ചു വെക്കാൻ കാരണക്കാരായിട്ടുണ്ടോ എന്നു സ്വയം ചോദിക്കുകയും അല്ലാഹുവിൽ നിന്നുള്ള തൃപ്തിക്ക് വേണ്ടി അതു തിരുത്തുകയും ചെയ്യാൻ ശ്രമിക്കാം, നമ്മുടെ വളരെ ചുരുക്കം വരുന്ന സൽക്കർമ്മങ്ങൾ നഷ്ടപ്പെടാതിരിക്കാൻ!! പരസ്പരം പാപമോചനത്തിനായി പ്രാർത്ഥിക്കുകയും ചെയ്യാം. നിങ്ങളുടെ പ്രാർഥനകളിൽ എന്നെയും എന്റെ കുടുമ്പത്തെയും ഉൾപ്പെടുത്തണം.
പാപമോചനത്തിനും, ഉത്തമമായ ക്ഷമയ്ക്കും, സ്വീകാര്യമായ അമലുകൾക്കും, ഉപകാരപ്രദമായ വിജ്ഞാനത്തിനും, പരിശുദ്ധമായ ഉപജീവനത്തിനും, അചഞ്ചലമായ ഈമാനിൽ ഉറച്ച് നിൽക്കുന്ന ഹൃദയങ്ങൾക്കും, സ്നേഹത്തിൽ നിർമ്മിക്കപ്പെട്ട ബന്ധങ്ങൾക്കും, സ്വാലിഹായ സന്താനങ്ങൾക്കും, താങ്ങാനാവാത്ത പരീക്ഷണങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും; വെറുക്കപ്പെട്ട വാർദ്ധക്യത്തിൽ നിന്നും; നീചമായ മരണത്തിൽ നിന്നും; ഖബറിലെ അസഹനീയമായ ശിക്ഷയിൽ നിന്നും; മഹ്ശറയിൽ ഇടതു കയിൽ ഗ്രന്ഥം നൽകപ്പെടുന്ന നിർഭാഗ്യത്തിൽ നിന്നും; നരകത്തിലെ അതികഠിനമായ ശിക്ഷയിൽ നിന്നും ഉള്ള മോചനത്തിനും, ജന്നത്തിൽ ഫിർദൗസിൽ നമ്മെ ഏവരെയും, നമ്മുടെ മാതാപിതാക്കളെയും,മക്കളെയും, ഇണകളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും, മറ്റ് സത്യവിശ്വാസികളായ സഹോദരീ സഹോദരന്മാരെയും ഒരുമിച്ചു കൂട്ടുന്നതിനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ. ആമീൻ.
السلام عليكم و رحمة الله و بركاته
جزّٰك الله خيرا كثيرا
-- ആയിഷ ഷെസ്‌ലിൻ --

No comments:
Post a Comment