ഇസ്ലാമിനോടുള്ള സ്നേഹത്തിൽ നിന്ന് നമ്മളെ അകറ്റാൻ കാരണങ്ങളായ ഒരുപാട് കാര്യങ്ങൾ നമ്മൾ വിശദീകരിച്ചു. ഇൻഷാ അല്ലാഹ് ഈ ലേഖനത്തിന്റെ അവസാനം നമുക്കു അവയെ ചുരുക്കിപ്പറയാം. ഇനി നമ്മൾ അത്ര കാര്യമാക്കി എടുക്കാത്ത രണ്ടു കാര്യങ്ങളുണ്ട് നമ്മളെ ഇസ്ലാമിനോട് അടുപ്പിക്കാൻ സഹായിക്കുന്നത്. അതു ഏതൊക്കെയാണെന്ന് നോക്കാം. 1. ഇസ്ലാമികമായ കൂട്ടുകെട്ട് അല്ലെങ്കിൽ സഹവർത്തിത്വം. 2. സ്ഥിരമായ ഉത്ബോധനം/ പ്രബോധനം/ ഓർമ്മപ്പെടുത്തൽ. ഇതു രണ്ടും തന്നെ ഒന്നുകിൽ നമ്മൾ തീരെ പരിഗണിക്കാറില്ല, അല്ലെങ്കിൽ ഇവയ്ക്കു അത്ര പ്രാധാന്യം കൊടുക്കാറില്ല.
മനുഷ്യൻ ജന്മനാ ഒരു സാമൂഹികചിന്ത ഉള്ള ജീവി ആണ്. അവൻ ഏത് സമൂഹത്തിൽ, ഏത് സമുദായത്തിൽ, ഏതു നാട്ടിൽ, ഏത് കുടുമ്പത്തിൽ, ഏത് സുഹൃദ് വലയത്തിൽ ജീവിക്കുന്നുവോ, ആ കൂട്ടത്തിലുള്ള ആളുകളെ, അവരുടെ സംസ്കാരത്തെ, അവരുടെ ഭാഷയെ, അവരുടെ ശൈലികളെ, അവരുടെ രീതികളെ, അവരുടെ ഭക്ഷണരീതികളെ, അവരുടെ വേഷവിധാനത്തെ, അവരുടെ സ്വഭാവഗുണങ്ങളെ എല്ലാം സാവധാനം അനുകരിക്കുകയും സ്വായത്തമാക്കുകയും ചെയ്യുക എന്നത് മനുഷ്യന്റെ രക്തത്തിൽ അലിഞ്ഞ ഒരുസ്വഭാവഗുണമാണ്. അതു ആർക്കും എതിർക്കാനാകാത്ത ഒരു സത്യമാണ്. പലപ്പോഴും അത്തരം രീതികളും മര്യാദകളും ഏറ്റു ചെയ്യുമ്പൊ അതിന്റെ പിന്നിലെ സത്യാവസ്ഥയൊ ശെരിയും തെറ്റുമോ പ്രയോജനമോ മതപരമായ പിന്തുണയൊ ഒന്നും മനുഷ്യൻ നോക്കാറില്ല. "ഈ നാട്ടിലെ നടപ്പ് അങ്ങനെയാ. അതുകൊണ്ട് അങ്ങനെ ചെയ്തേ പറ്റൂ" എന്ന ഒരു നിലപാടാണ് മിക്കവാറും നമ്മൾ എല്ലാരും എടുക്കാറ്. അല്ലെങ്കിൽ "സമൂഹത്തെയും നമ്മൾ തൃപ്തിപ്പെടുത്തണ്ടെ, നമ്മൾ ഇവിടെ അല്ലെ ജീവിക്കേണ്ടത്?", അതും അല്ലെങ്കിൽ "അവരുടെ കൂടെ ജീവിച്ച് അവൻ അങ്ങനെ ആയിപ്പോയി" ഇതൊക്കെ നാം സ്ഥിരമായി പറയാറും കേൾക്കാറുംഉള്ള കാര്യമാണ്. അതുകൊണ്ട് തന്നെ സഹവർത്തിത്വം മനുഷ്യന്റെ ജീവിതത്തെ എത്രമാത്രം സ്വാധീനിക്കുന്നു എന്ന് കൂടുതൽ വിശദമാക്കേണ്ടതില്ല.
പിന്നെ ഇസ്ലാമികമായ സഹവർത്തിത്വം എന്ന് പറയുമ്പൊ നമ്മളിൽ പലരും ചിന്തിക്കും, നമ്മൾ ഇസ്ലാമികമായ ചുറ്റുപാടിൽ തന്നെ അല്ലെ? നമ്മുടെ മാതാപിതാക്കൾ, ഭാര്യാഭർത്താക്കന്മാർ, ബന്ധുക്കൾ, സുഹ്രുത്തുക്കൾ എല്ലാരും മുസ്ലിങ്ങളാണല്ലോ എന്നു!! ഇവരുടെ ഒക്കെ കൂടെ തന്നെ അല്ലെ നമ്മൾ ജീവിക്കുന്നത് എന്ന്! ശെരിയാണ്. പക്ഷെ, ഇവരിൽ ആരൊക്കെ നമ്മളെ സ്ഥിരമായി അല്ലാഹുവിനെയും മരണത്തെയും അന്ത്യനാളിനെയും സ്വർഗ്ഗത്തെയും നരകത്തെയും ഖുറാനിനെയും സുന്നത്തിനെയും പറ്റി ഓർമ്മിപ്പിക്കാറുണ്ട്? ഇവരിൽ ആരുടെ ഒക്കെ കൂടെ ദിവസവും ഒരു പത്ത് മിനുട്ട് എങ്കിലും നമ്മൾ ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാറുണ്ട്? ഒക്കെ പോട്ടെ, ഇവരിൽ ആരൊക്കെ നമ്മളെ അഞ്ചു നേരം പള്ളിയിലെ ജമാഅത്തിനു പോകുമ്പൊ വിളിക്കാറുണ്ട്? അല്ലെങ്കിൽ വീട്ടിൽ നിസ്കരിക്കുമ്പോ അഞ്ചു നേരവും നിർബന്ധമായും ജമാഅത്ത് കൂടാൻ കൂട്ടാറുണ്ട്? ഇവരൊക്കെ തന്നെ നമ്മൾ ഏതെങ്കിലുമൊരു നേരത്തെ ഭക്ഷണം ഒഴിവാക്കിയാൽ വഴക്കു പറയുന്നവരായിരിക്കും, മരുന്ന് കൃത്യമായി കഴിക്കാൻ ഓർമ്മിപ്പിക്കുന്നവരായിരിക്കും, നല്ല വസ്ത്രങ്ങൾ തെരഞ്ഞെടുക്കാനും ഒരുങ്ങി കല്യാണങ്ങൾക്ക് പോകാനും സപ്പോർട്ട് ചെയ്യുന്നവരായിരിക്കും, നമുക്ക്ഒരു വിഷമം വരുമ്പോ ആശ്വാസവാക്കുകളുമായി എത്തുന്നവരായിരിക്കും. ഇതൊന്നും വേണ്ടാ എന്നല്ല. എന്നാൽ ഇതു മാത്രം മതിയോ? നമുക്ക് ഇതു മാത്രം മതി, അല്ലെ? കാരണം നമുക്ക് ഇഷ്ടമല്ല ഒരുപാട് വെല്യ വെല്യ കാര്യങ്ങൾ സംസാരിച്ചും ഉപദേശിച്ചും നമ്മുടെ സമയം മെനക്കെടുത്തുന്നത്! "ഓഹ് ഒരു വെല്യ പുണ്യാളൻ/ പുണ്യാളി വന്നിരിക്കുന്നു, ആദ്യം സ്വയം നന്നാകട്ടെ, എന്നിട്ട് എന്നെ നന്നാക്കിയാൽ മതി" എന്ന ചിന്തയാണ് അല്ലെ?
അല്ലാഹു ഖുറാനിൽ പല സ്ഥലങ്ങളിലായി പറഞ്ഞിരിക്കുന്നു സച്ചരിതരുടെ കൂടെ ആയിരിക്കാൻ - സൂറത്തു തൗബ (9:119) - "സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, സത്യവാന്‍മാരുടെ കൂട്ടത്തില്‍ ആയിരിക്കുകയും ചെയ്യുക." സൂറത്തുൽകഹ്‌ഫ് (18:28) - "തങ്ങളുടെ രക്ഷിതാവിന്‍റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട് കാലത്തും വൈകുന്നേരവും അവനോട് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്‍റെ മനസ്സിനെ അടക്കി നിര്‍ത്തുക. ഇഹലോകജീവിതത്തിന്‍റെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട് നിന്‍റെ കണ്ണുകള്‍ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ. ഏതൊരുവന്‍റെ ഹൃദയത്തെ നമ്മുടെ സ്മരണയെ വിട്ടു നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ, ഏതൊരുവന്‍ തന്നിഷ്ടത്തെ പിന്തുടരുകയും അവന്‍റെ കാര്യം അതിരുകവിഞ്ഞതായിരിക്കുകയും ചെയ്തുവോ, അവനെ നീ അനുസരിച്ചു പോകരുത്." സൂറത്തു ഫുസ്സിലാത്ത് (41:33) - "അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്?" സൂറത്തു അൻ ആം (6:68) - "നമ്മുടെ ദൃഷ്ടാന്തങ്ങളെ അപഹസിക്കുന്നതില്‍ മുഴുകിയവരെ നീ കണ്ടാല്‍ അവര്‍ മറ്റു വല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നത് വരെ നീ അവരില്‍ നിന്ന് തിരിഞ്ഞുകളയുക. ഇനി വല്ലപ്പോഴും നിന്നെ പിശാച് മറപ്പിച്ച് കളയുന്ന പക്ഷം ഓര്‍മ വന്നതിന് ശേഷം അക്രമികളായ ആ ആളുകളുടെ കൂടെ നീ ഇരിക്കരുത്." - ഇങ്ങനെ പലയിടങ്ങളിലായി അല്ലാഹു നമളെ ഓർമിപ്പിക്കുന്നുണ്ട് സച്ചരിതരുടെ കൂട്ടുകെട്ടിനെ പറ്റി, നന്മയെ ക്കുറിച്ച് നമ്മളെ ഓർമ്മപ്പെടുത്തുന്നവരെ പറ്റി, തിന്മയിൽ നിന്ന് നമ്മളെ വിലക്കുന്നവരെ പറ്റി!!! എന്നാൽ നമുക്കിഷ്ടം എന്തു ചെയ്താലും നമ്മളോട് പുഞ്ചിരിച്ച്, ശെരി എന്ന് പറയുന്ന, നമ്മുടെ പരലോകത്തെ ക്കുറിച്ച് ചിന്തയില്ലാതെ, ഇഹലോകത്തിനു വേണ്ടി മാത്രം നമ്മളെ സ്നേഹിക്കുന്ന "നമ്മുടെ കാഴ്ചപ്പാടിലെ ക്ഷമ" ഉള്ളവരെയാണ്!!!!!
എന്നാൽ സച്ചരിതരല്ല എന്ന് നമുക്ക് തോന്നുന്നവരെ വെറുക്കാനോ അവരെ നമ്മുടെ ജീവിതത്തിൽ നിന്ന് പാടെ ഒഴിവാക്കാനോ അല്ലാഹു പറയുന്നും ഇല്ല. ഇതിനെ ക്കുറിച്ച് കൂടുതൽ നമുക്ക് നാളെ നോക്കാം ഇൻഷാ അല്ലാഹ്!
നന്മയെ നിർദ്ദേശിക്കുകയും തിന്മയെ വിരോധിക്കുകയും ചെയ്യുന്ന കാര്യം പറഞ്ഞല്ലോ. ഇതു മനസ്സിലാക്കാൻ അബൂദാവൂദ്, മുസ്ലിം എന്നിവ റിപ്പോർട്ട് ചെയ്ത അബൂ സഈദ് അൽ-ഖുദ്രി (റ) പറഞ്ഞ സ്വഹീഹായ ഒരു ഹദീസ് കൂടി പറഞ്ഞ് നിർത്തട്ടെ! "അബൂ സഈദ് അൽ-ഖുദ്രി (റ) റിപ്പോർട്ട് ചെയ്തു - നബി (സ) പറഞ്ഞു: "നിങ്ങളിൽ ആരെങ്കിലും ഒരു തിന്മ കണ്ടാൽ, അവൻ അതു കൈ കൊണ്ട് തടുക്കട്ടെ, അവനു അതു ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ, അവന്റെ നാവു കൊണ്ട്, അതും കഴിഞ്ഞില്ലെങ്കിൽ ഹൃദയം കൊണ്ടെങ്കിലും. അതാകട്ടെ വിശ്വാസത്തിന്റെ ഏറ്റവും ദുർബ്ബലമായ രൂപവുമാണ്!!" (മുസ്ലിം, അബൂദാവൂദ് 39,50(http://sunnah.com/abudawud/39/50,http://sunnah.com/riyadussaliheen/1/184)
അപ്പോൾ തിന്മകളെ ഹൃദയം കൊണ്ട് വെറുക്കാൻ പോലും കഴിയാത്ത നമ്മുടെ വിശ്വാസം?? "ദുർബ്ബലത്തിന്റെയും" താഴെയുള്ള പടിയിൽ!!!??? അതിനെ വിശ്വാസം എന്നു വിളിക്കാമൊ? ചിന്തിച്ച് നോക്കാം നമുക്ക്!!??
ഇൻഷാ അല്ലാഹ്, തുടരും...

No comments:
Post a Comment