മാർഗ്ഗദർശനം (ഹിദായത്ത്) നൽകുന്നത് അല്ലാഹു ആണെങ്കിലും അതിനു വേണ്ടി നമ്മൾ ആത്മാർഥമായി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും വേണം എന്നു കണ്ടു. ഇനി മാർഗ്ഗദർശനം നമ്മളിൽ വരുത്തുന്ന വ്യത്യാസം, അല്ലെങ്കിൽ മാർഗ്ഗദർശനത്തിന്റെ ആവശ്യകത, ഖുറാനിലെ ആയത്തുന്നൂർ (24:35) എന്നറിയപ്പെടുന്ന ആയത്തിന്റെ വെളിച്ചത്തിൽ നമുക്കൊന്ന് നോക്കാം!
അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്റെ പ്രകാശത്തിന്റെ ഉപമയിതാ: ( ചുമരില് വിളക്ക് വെക്കാനുള്ള ) ഒരു മാടം അതില് ഒരു വിളക്ക്. വിളക്ക് ഒരു സഫടികത്തിനു അകത്ത് . സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു. അനുഗൃഹീതമായ ഒരു വൃക്ഷത്തില് നിന്നാണ് അതിന് ( വിളക്കിന് ) ഇന്ധനം നല്കപ്പെടുന്നത്. അതായത് കിഴക്ക് ഭാഗത്തുള്ളതോ പടിഞ്ഞാറ് ഭാഗത്തുള്ളതോ അല്ലാത്ത ഒലീവ് വൃക്ഷത്തില് നിന്ന്. അതിന്റെ എണ്ണ തീ തട്ടിയില്ലെങ്കില് പോലും പ്രകാശിക്കുമാറാകുന്നു. ( അങ്ങനെ ) പ്രകാശത്തിന്മേല് പ്രകാശം. അല്ലാഹു തന്റെ പ്രകാശത്തിലേക്ക് താന് ഉദ്ദേശിക്കുന്നവരെ നയിക്കുന്നു. അല്ലാഹു ജനങ്ങള്ക്ക് വേണ്ടി ഉപമകള് വിവരിച്ചുകൊടുക്കുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ. (24:35).
നമ്മൾ ഒരുപാട് നാളു ഒരു ഇരുട്ടുമുറിയിൽ ജീവിക്കുന്ന കാര്യം ഒന്ന് ആലോചിച്ച് നോക്കൂ. വിഷാദ രോഗം ഉറപ്പാണ്. അല്ലെ? മനുഷ്യനു ജീവിക്കാൻ, ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ വെളിച്ചം അത്യാവശ്യമാണ്. അല്ലാഹു നമുക്ക് നൽകിയ ഭൗതികമായ വെളിച്ചമാണ് സൂര്യൻ. ഈ വെളിച്ചം അസ്തമിക്കുമ്പോ, സന്ധ്യ ആകുമ്പോ നമ്മൾ ഒരുപാട് പണം ചെലവാക്കി കൃതിമമായ വിളക്കുകൾ തെളിയിക്കും അല്ലേ? ആ വെളിച്ചം കുറച്ച് നേരത്തേക്ക് ഇല്ലാതായാൽ നമ്മുടെ ബുദ്ധിമുട്ട് പറയാതെ തന്നെ അറിയാല്ലോ അല്ലെ? നമുക്ക് ഇരുട്ട് ഒരു പ്രശ്നമില്ലാതാകുന്നത് എപ്പോഴാണ്? നമ്മൾ കണ്ണടയ്ക്കുമ്പോ, ഉറങ്ങുമ്പോ, ബോധമില്ലാതാകുമ്പോ, അല്ലെ?
എന്നാൽ അല്ലാഹു ഈ ആയത്തിൽ പറയുന്ന ആന്തരികമായ വെളിച്ചം ഇല്ലാതിരിക്കുമ്പോ ഉള്ള അവസ്ഥയോ? നമ്മളെല്ലാം തന്നെ ജന്മനാ ഈമാൻ എന്ന വെളിച്ചം ഉള്ളിലേറ്റി ജനിച്ചവരാണ്. എന്നാൽ പലരും അത് അറിയാതെ പോകുന്നു. ചിലർ അത് അവഗണിക്കുകയും ചെയ്യുന്നു. ഈ വെളിച്ചത്തിനു മേലെ, ഈ വെളിച്ചത്തിനെ നിലനിർത്താൻ, കൂടുതൽ പ്രകാശിപ്പിക്കാൻ മാർഗ്ഗദർശനം എന്ന വെളിച്ചവും അല്ലാഹു നൽകുന്നു നമുക്കു. ആ വെളിച്ചം കിട്ടിക്കഴിഞ്ഞാലോ? പിന്നെ ആ വിളക്കിനെ തെളിയിക്കാൻ എണ്ണയുടെ ആവശ്യം പോലും ഇല്ല. എത് ഇരുട്ടത്തും അത് പതിന്മടങ്ങോടെ തെളിയും.
ഉള്ളിൽ വെളിച്ചമുള്ള ഒരു ജീവിയെ നമുക്കറിയാം. മിന്നാമിനുങ്ങ്!! അതു ഏതു ഇരുട്ടത്തും ചുറ്റുപാടിലേക്കു വെളിച്ചം കൊടുക്കുന്നു അല്ലെ? ഇതേ പോലെ ആണ്, ഉള്ളിൽ വെളിച്ചം ഉള്ള, മാർഗദർശനം ലഭിച്ച, ഈമാൻ ഉള്ള മനുഷ്യന്മാരുടെയും സ്ഥിതി!! ഏത് ഇരുട്ടത്തും ചുറ്റുപാടിലേക്ക് പ്രകാശം ചൊരിയാൻ അവരെക്കൊണ്ട് പറ്റും! പുറത്ത് പ്രകാശം ഇല്ലങ്കിലും ഉള്ളിലെ പ്രകാശം പുറത്തേക്ക് ചൊരിയാൻ, അതു കൊണ്ട് മറ്റുള്ളവർക്ക് പ്രയോജനപ്പെടാൻ, മറ്റുള്ളവർക്ക് നേർമാർഗം കാണിക്കാൻ അവരെ കൊണ്ട് സാധിക്കും!
എന്നാൽ ഇരുട്ടത്ത് ജീവിക്കുന്നവർക്കോ? അവർ സ്വയം തിരഞ്ഞെടുത്ത വഴി ആണ് അത്. മനസ്സിൽ പ്രകാശം വേണ്ട, ഈമാൻ വേണ്ട, മാർഗദർശനം വേണ്ട എന്ന് സ്വയം തീരുമാനിച്ചതാ! അതു കൊണ്ട് തന്നെ വിഷാദ രോഗം സ്വയം ഏറ്റുവാങ്ങിയതാ, മനസ്സമാധാനക്കേട് സ്വയം ചോദിച്ച് വാങ്ങിയതാണ്. ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമായ അല്ലാഹു കൊടുത്ത മാർഗ്ഗദർശനം വേണ്ട, എനിക്ക് അതിന്റെ ആവശ്യമില്ല എന്ന് നമ്മൾ തീരുമാനിച്ചോ?? അല്ലാഹു തന്ന വെളിച്ചം വേണ്ട എന്നു വെച്ച് എത്ര പണം ചെലവാകി, എത്ര ബുദ്ധിമുട്ടി നമ്മൾ കൃത്രിമ വെളിച്ചം ഉണ്ടാക്കാൻ ശ്രമിച്ചാലും, അതുകൊണ്ട് നമുക്ക് പ്രയോജനം ഉണ്ടാകുമോ? സന്തോഷം ഉണ്ടാകുമോ??
ചിന്തിക്കുക, പ്രവർത്തിക്കുക!!
ഇൻഷാ അല്ലാഹ്... തുടരും...

No comments:
Post a Comment