"വിശ്വസിച്ചവരേ, വെള്ളിയാഴ്ച്ച ദിവസം നമസ്ക്കാരത്തിനു വിളിക്കപ്പെട്ടാൽ ദൈവസ്മരണയിലേക്ക് തിടുക്കത്തോടെ ചെന്നെത്തുക." (സൂറത്തു ജുമുഅ:9). മുഹമ്മദ് അമാനി മൗലവിയുടെ ഖുറാൻ തഫ്സീറിന്റെ വെളിച്ചത്തിൽ, ഇവിടെ പറഞ്ഞിരിക്കുന്ന ദിക്റ് എന്താണെന്ന് നമുക്കു നോക്കാം. അല്ലാഹുവിന്റെ സ്മരണയ്ക്കായി അവന്റെ മുന്നിൽ തലകുനിച്ചും പ്രാർഥനയർപ്പിച്ചും നടത്തപ്പെടുന്ന മഹത്തായ ഒരു ആരാധനയാണ് നമസ്കാരം. ഖുത്ബയാകട്ടെ, അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയും ബോധവും ഭക്തിയും, കേൽക്കുന്നവരിൽ ഉണ്ടാക്കുകയും, അവയെ പുതുക്കികൊണ്ടിരിക്കുകയും ചെയുന്നു. അതുകൊണ്ടാണു ഖുത്ബയെക്കുറിച്ച് തദ് കീർ (ഉത്ബോധനം ) എന്നു പറയപ്പെടുന്നതും. ഈ രണ്ടും ഉൾപ്പെടുത്തിക്കൊണ്ടു തന്നെയാണ് അല്ലാഹു - രണ്ടിലൊന്നിനെ പ്രത്യേകം എടുത്ത് പറയാതെ - 'ദിക് റിലേക്ക്' - എന്നു പറഞ്ഞിരിക്കുന്നതും. അപ്പോൾ ജുമുഅ:യിൽ സംബന്ധിക്കാത്ത ആളുകൾ അല്ലാഹുവിന്റെ സ്മരണയെക്കുറിച്ച് അശ്രദ്ധന്മാരാണെന്നു ചുരുക്കം. അതു മാത്രമല്ല, ജുമുഅ: എന്നു വെച്ചാൽ നമസ്കാരത്തിന്റെ കറക്റ്റ് സമയത്ത് ഓടിപ്പോയി പിന്നിലെ സ്വഫ്ഫിൽ നിന്നു നമസ്ക്കരിച്ച് തിരിച്ചു ഓടി വരുന്ന പരിപാടി അല്ല എന്നും സ്പഷ്ടം! അല്ലാഹു നമസ്കരിക്കാൻ മാത്രം അല്ല ജുമുഅയിലൂടെ നമ്മളോട് കല്പിച്ചിരിക്കുന്നത്, മറിച്ച് അല്ലാഹുവിന്റെ സ്മരണയിലേക്ക് വരാൻ, ഖുത്ബ കേൾക്കാൻ, അതു ഉൾകൊള്ളാൻ, അതിലൂടെ ഈമാൻ പുതുക്കാൻ!! ഇപ്പോൾ ജുമുഅ: നിർബന്ധം ആക്കിയതിന്റെ പിന്നിലെ യുക്തിയും ഏറെക്കുറെ വ്യക്തമാണല്ലൊ അല്ലെ?? ഈ ഖുത്ബ കേൾക്കുമ്പോ മുന്നെ പറഞ്ഞ പോലെ, സത്യവിശ്വാസികൾക്ക്, അല്ലെങ്കിൽ സത്യവിശ്വാസം സ്വീകരിക്കാൻ മനസ്സ് കൊണ്ട് ഒരുക്കം ഉള്ളവർക്ക് പ്രയോജനവും ഉണ്ടാകും, മാറ്റവും ഉണ്ടാകും!!
നമ്മൾ, അല്ലെങ്കിൽ നമ്മുടെ സഹോദൻമാർ ഇതിൽ ഏതു വിഭാഗത്തിൽ പെടുന്നവരാണെന്നു ഒന്നു ചിന്തിച്ചു നോക്കാം. ജുമുഅ: ഖുതുബ കൂടെ കേൾക്കാൻ ഉദ്ദേശിച്ച് നേരത്തെ പള്ളിയിൽ എത്തുന്നവരോ, അതോ നമസ്ക്കാരത്തിനു വേണ്ടി മാത്രം ഓടി എത്തുന്നവരോ, ഇനി അഥവാ ഖുത്ബ കേട്ടാൽ തന്നെ, നന്നായി പോകുമോ എന്നു ഭയന്നു അതു ശ്രദ്ധിക്കാതിരിക്കുന്നവരോ, ഒരു ചെവിയിൽ കേട്ടു മറ്റേ ചെവിയിലൂടെ പുറം തള്ളുന്നവരോ, ഇനി വല്ലപ്പോഴും തോന്നുമ്പോ മാത്രം ജുമുഅക്ക് പോകുന്നവരോ, ജുമുഅക്കേ പോകാത്തവരൊ എന്നു നമുക്കു സ്വയം ചോദിച്ച്നോക്കാം!! ജുമുഅ: ഖുത്ബയുടെ ഇസ്ലാമിലെ സ്ഥാനം വ്യക്തമാക്കുന്ന വളരെ വിശിഷ്ട്മായ ഹദീസുകൾ ഉണ്ട്.
********************
ഇതോടു കൂടി നമ്മുടെ ഇസ്ലാമിനോടു നമുക്ക് സ്നേഹം ഇല്ലാതിരിക്കാനുള്ള; നമുക്ക് അകൽച്ച ഉണ്ടാകാനുള്ള, കാരണങ്ങൾ എന്റെ ചിന്തയിലുള്ളവയും, ശ്രദ്ധയിൽ പെട്ടവയും ആയ എല്ലാം പറഞ്ഞു കഴിഞ്ഞു. അതിനെ നേരിടാനുള്ള രീതികളും ഏറെക്കുറെ നമ്മൾ സംസാരിച്ചു. നമ്മൾ തുടക്കത്തിൽ പറഞ്ഞതെല്ലാം ഇപ്പൊ മറന്നു തുടങ്ങിയിട്ടുണ്ടാകുമല്ലൊ അല്ലെ? അതെല്ലാം ഇവിടെ നമുക്കൊന്നു ചുരുക്കിപ്പറയാം. ഈ ലേഖന പരമ്പര വായിച്ചിട്ട് എന്തെങ്കിലും ഒരു മാറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ, ഈ താഴെ പറയുന്ന കാര്യങ്ങൾ എപ്പോഴും ജീവിതത്തിൽ ശ്രദ്ധിക്കുവാൻ ഞാൻ എന്നോടും നിങ്ങളോടും ഒരേപോലെ ആവശ്യപ്പെടട്ടെ! ഇതു ഒരു ചെക്ക്- ലിസ്റ്റ് ആയി കൂടെകൊണ്ടു നടക്കാൻ ആവശ്യപ്പെടട്ടെ!
1. നമ്മുടെ സൃഷ്ടിപ്പിന്റെ ഉദ്ദേശം എപ്പോഴും സ്വയം ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുക. (51:56, 67:2)
2. ഇസ്ലാമിനെക്കുറിച്ചു കൂടുതൽ അറിയാൻ ശ്രമിക്കുക. അറിയുന്തോറും നമ്മുടെ സ്നേഹവും ആത്മാർഥതയും വർദ്ധിക്കുന്നതായി കാണാം. ഒരു ദിവസം ഒരു പുതിയ അറിവെങ്കിലും നേടാൻ ശ്രമിക്കുക. അതു ഖുറാനിലെ ഒരു ആയത്തൊ, അതിന്റെ വ്യാഖ്നമോ, ഒരു ഹദീസൊ, ചരിത്രമോ, അങ്ങനെ എന്തെങ്കിലും, സ്വയം പ്ലാൻ ചെയ്തു അതിനു വേണ്ട ശ്രോതസ്സുകൾ കണ്ടു പിടിച്ച് ചെയ്യാൻ ശ്രമിക്കുക. കഴിയുമെങ്കിൽ കുടുമ്പത്തിൽ എല്ലാരുമായി അതുപങ്കു വെക്കുക. ഒരു ചെറിയ ഇസ്ലാമിക ചർച്ച, ദിവസവും കഴിയില്ലെങ്കിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും കുടുമ്പത്തിൽ നടത്തുക. ഒരു അഞ്ചു മിനിട്ടെങ്കിലും! അതു ആരോഗ്യകരമായ ചർച്ചയായിരിക്കാൻ ശ്രദ്ധിക്കുക ( അതായത്,ഓരോരുത്തരും അവനവൻ പറയുന്ന കാര്യം ശെരിയാണെന്നു വാദിക്കുകയോ, അല്ലെങ്കിൽ ഏതെങ്കിലും മൗലവി ഏതെങ്കിലും സന്ദർഭത്തിൽ പറഞ്ഞ ഏതെങ്കിലും ഫത്വ തെറ്റാണെന്ന് വാദിക്കുകയോ ചെയ്യാതിരിക്കാൻ ശ്രമിക്കുക, മറിച്ച്, ഒരു പുതിയ വിജ്ഞാനം നേടാനും പകരുവാനും ആയിരിക്കുക ആ ചർച്ച)
3. നമ്മൾ ചെയ്തു കൊണ്ടിരിക്കുന്ന ഓരൊ കാര്യങ്ങളും;അല്ലെങ്കിൽ നമ്മൾ പുതുതായി പഠിച്ച ഓരോ കാര്യവും - അതിനെ ക്കുറിച്ച് കൂടുതൽ ചിന്തിക്കുക. നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ ഇസ്ലാമികമായ യുക്തി, ഖുറാനികമായ പിന്തുണ ഉണ്ടൊ എന്നു ഉറപ്പു വരുത്തുക, അതു വഴി ആ ഓരോ കാര്യങ്ങളും അല്ലാഹുവിന്റെ തൃപ്തിക്കു ആയിരിക്കാൻ ശ്രമിക്കുക.
4. നമ്മൾ എല്ലാവരും തന്നെ ഏതു നിമിഷവും തെറ്റ് ചെയ്യാൻ പ്രവണത ഉള്ളവരാണെന്ന് സ്വയം തിരിച്ചറിയുക. എപ്പോഴും സ്വയം ഒരു നോട്ടപുള്ളി ആക്കി വെക്കുക, ചെയ്യുന്ന ഓരോ കാര്യങ്ങളും തെറ്റാണൊ ശെരിയാണൊ എന്നു സ്വയം ചോദിക്കുക, തെറ്റാണെന്നു ബോധ്യമായാൽ, ഉടൻ തൗബ ചെയ്യുക. മുൻപു ചെതു കൊണ്ടിരുന്ന ഓരൊ തെറ്റുകളും, പുതിയ കാര്യങ്ങൾ പഠിച്ചു വരുമ്പോ തെറ്റാണെന്ന് ബോധ്യമായാൽ, തൗബ ചെയ്യുക. ഇനി ഒരു തെറ്റും ചെയ്തില്ലെന്നു തോന്നിയാലും ദിവസവും അല്ലാഹുവിനോട് പൊറുക്കലിനെ തേടി കൊണ്ടിരിക്കുക. നമ്മൾ പറഞ്ഞല്ലോ നബി (സ) ദിവസവും 70 മുതൽ 100 വരെ തവണ പൊറുക്കലിനെ തേടിയിരുന്നു എന്നു.
ഇൻഷാ അല്ലാഹ്, തുടരും.....
No comments:
Post a Comment