നമ്മുടെ വിഷയം, ഇസ്ലാമിനോടുള്ള സ്നേഹം ആയിരുന്നു. നമ്മൾ ഇസ്ലാമിൽ നിന്ന് അകലാൻ ഉള്ള കുറച്ച് കാരണങ്ങൾ നമ്മൾ കണ്ടു. ഇസ്ലാമിനെ കുറിച്ചുള്ള അറിവില്ലായ്മ, ചിന്തിക്കാതെ കാര്യങ്ങൾ സ്വീകരിക്കുന്ന ശീലം - ഇതു രണ്ടും നാം വിശദമായി ചർച്ച ചെയ്തു.
പിന്നീട് പറഞ്ഞ കാരണങ്ങൾ, നമ്മൾ ചെയ്തു പോയ പാപങ്ങൾ, ദീനിയായ ആളുകൾ ചെയ്യുന്ന തെറ്റുകൾ കാരണം അവരോടും; അതു മൂലം ദീനിനോടും ഉള്ള വെറുപ്പ്, പിന്നെ നമ്മൾ എല്ലാം അറിയുന്നവരാണ്, തെറ്റുകൾ ഒന്നും ചെയ്യാത്തവരാണ് എന്നുള്ള ചിന്ത, ഇവയൊക്കെയാണ്!
ഈ പ്രശ്നങ്ങളെ നേരിടാൻ നമ്മൾ ഒരു ഹദീസ് ഉദ്ധരിച്ചിരുന്നു - റസൂല്(സ) പറഞ്ഞു: "എന്റെ ആത്മാവിനെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നവനെത്തന്നെയാണെ (സത്യം), നിങ്ങള് പാപം ചെയ്യുന്നില്ലെങ്കില് ഈ ഭൂലോകത്ത് നിന്ന് അല്ലാഹു നിങ്ങളെ എടുത്തുമാറ്റുകയും പകരം പാപം പ്രവര്ത്തിക്കുകയും ഇസ്തിഗ്ഫാര് ചെയ്യുകയും അനന്തരം അല്ലാഹു പൊറുത്തു കൊടുക്കുകയും ചെയ്യുന്ന ഒരു ജനവിഭാഗത്തെ അവനിവിടെ കൊണ്ടുവരികയും ചെയ്യും." ഈ ഹദീസിന്റെ എല്ലാ വശങ്ങളും, ഇതിൽ നിന്ന് മനസ്സിലാക്കേണ്ട കാര്യങ്ങളും, ചിന്തിക്കേണ്ട കാര്യങ്ങളും നമ്മൾ ചർച്ച ചെയ്തു. നമ്മൾ മുകളിൽ പറഞ്ഞ മൂന്നു പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം ഈ ഒരു ഹദീസിൽ നിന്ന് മാത്രം നമുക്കു മനസ്സിലായല്ലൊ! അതിനെ ക്കുറിച്ച് ചിന്തിക്കുകയും, ആവശ്യമായ മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ട് വരാൻ തീരുമാനിക്കുകയും ചെയ്യണം എന്ന് എന്നോടും നിങ്ങളോടും ഞാൻ ഒന്നുകൂടെ ഓർമ്മിപ്പിക്കുകയാണ്.
ഇനി നമുക്ക് അടുത്ത പ്രശ്നത്തിലേക്ക് കടക്കാം. നമ്മളിൽ ചിലരെങ്കിലും പലപ്പോഴും നന്നാവണം, ഖുറാനിനോട് അടുക്കണം എന്നൊക്കെ വിചാരിക്കാറും അതിനു ശ്രമിക്കാറും ഉണ്ട്. പക്ഷെ, അതു അധികം നീണ്ടു പോകാറില്ല, എന്നുള്ളതാണ് സത്യം. കുറച്ച് ദിവസം കൊണ്ട് തന്നെ നമ്മുടെ ചങ്കരൻ വീണ്ടും തെങ്ങിൽ കേറും! ശെരിയല്ലേ? ഇതിനു രണ്ട് പ്രധാന വശങ്ങൾ ആണുള്ളത്. അതിൽ ഒന്നാമത്തെ വശം - "മാർഗ്ഗദർശനം നൽകുന്നത് അല്ലാഹുവാണ്. അവൻ ഉദ്ദേശിച്ചവരെ അവൻ നേർവഴിയിലാക്കും". ഇത് ഖുറാൻ പല സ്ഥലങ്ങളിൽ പറഞ്ഞിട്ടുള്ളതായി കാണാം. നമ്മളെ ഒക്കെ പലപ്പോഴും സംശയത്തിൽ ആക്കുന്ന ഒരു കാര്യം ആണ് ഇത്. ചിലർക്കെങ്കിലും രക്ഷപ്പെടാനുള്ള ഒരു സൂത്രവുമാണ് ഈ വാക്കുകൾ. ഇതിന്റെ ശെരിയായ അർഥവും ആഴവും മനസ്സിലാക്കണം. അതാണ് ഒന്നാമത്തെ വശം! ഇതു കുറച്ചധികം വിശദീകരണം ആവശ്യമുള്ള ഒരു വിഷയമാണ്. ഇൻഷാ അല്ലാഹ് തുടർന്നുള്ള ദിവസങ്ങളിൽ ഇതിനെക്കുറിച്ച് ചർച്ച ചെയ്യാം.
രണ്ടാമത്തെ വശം - നമ്മളുടെ സമീപന രീതി. ഖുറാൻ ആകട്ടെ, നമസ്കാരം ആകട്ടെ, മറ്റു ദീനി കാര്യങ്ങൾ ആകട്ടെ, നമ്മൾ അതിനെ എങ്ങനെ സമീപിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.
പലപ്പോഴും നമ്മൾ ഖുറാനിന്റെ മലയാളവും വ്യാഖ്യാനവും വായിക്കുന്നത്, അല്ലെങ്കിൽ ഹദീസുകൾ റെഫർ ചെയ്യുന്നത് എന്തെങ്കിലും ഒരു പ്രത്യേക ഉദ്ദേശം മനസ്സിൽ വെച്ചായിരിക്കാം - അത് നമ്മൾ ചെയ്യുന്ന എതെങ്കിലും ഒരു കാര്യം - നന്മയോ തിന്മയോ ആകട്ടെ - അതിനെ ന്യായീകരിക്കാൻ പറ്റിയ വല്ല ആയത്തുകളും ഹദീസുകളും ഉണ്ടോന്ന് നോക്കാൻ ആയിരിക്കാം, അല്ലെങ്കിൽ നമ്മളെ ബാധിച്ചിരിക്കുന്ന വല്ല വിഷമങ്ങളിൽ നിന്നും താൽക്കാലിക ആശ്വാസം കിട്ടുമോന്ന് അറിയാൻ ആയിരിക്കാം, നമ്മളോട് വല്ല തിന്മയും പ്രവർത്തിച്ചവർ അല്ലെങ്കിൽ നമ്മൾ ചെയ്ത വല്ല തെറ്റും ചൂണ്ടിക്കാണിച്ചവർ പറയുന്ന ന്യായവാദം തെറ്റാണെന്ന് തെളിയിക്കാൻ ആയിരിക്കാം, ഇങ്ങനെ ഏതെങ്കിലും വിധത്തിൽ ഉള്ള ഉദ്ദേശവുമായാണ് നമ്മൾ ഖുറാനിനെ സമീപിക്കുന്നത് എങ്കിൽ, ഉറപ്പായും ഖുറാൻ നമ്മളെ സഹായിക്കും ആ കാര്യത്തിൽ!! നമുക്കുള്ള ഉത്തരവും ഖുറാനിൽ നിന്ന് കിട്ടും. അത് ഖുറാനിന്റെ ഒരു പ്രത്യേകത ആണ്.
ഇതു പോലെ തന്നെ ഇന്ന് ഫേസ്ബുക്കിലും വാട്സാപ്പിലും ഒക്കെ വരുന്ന ഒരു 80% ഇസ്ലാമിക ഫോർവേർഡ് മെസ്സേജുകളും നമ്മൾ ഉപയോഗിക്കുന്നത് ഇതു പോലെ ഉള്ള നമ്മുടെ ആവശ്യങ്ങൾക്കാണ്. നമ്മുടെ നിസ്കാരങ്ങളും പ്രാർത്ഥനകളും അധികപക്ഷവും ഇതേ പോലെ ആണ്. നമ്മുടെ ഏതെങ്കിലും ഒരു ആവശ്യം നടന്ന് കഴിയുന്ന വരെ, അല്ലെങ്കിൽ നമ്മുടെ ഒരു പ്രശ്നം തീരുന്നത് വരെ ആയിരിക്കും. എന്നാൽ ആവശ്യം നടന്ന് കഴിയുമ്പോൾ സ്വാഭാവികമായും നമ്മൾ നമ്മുടെ പാട്ടിനു പോകും! അത് കഴിയുമ്പോ ഖുറാൻ ഷെൽഫിലും നിസ്കാരക്കുപ്പായം അലക്കി വെളുപ്പിച്ച് അലമാരിയിലും! അല്ലെങ്കിൽ യാന്ത്രികമായി ഓതുകയും നിസ്കരിക്കുകയും ഒക്കെ ചെയ്യും, പക്ഷെ നിഷ്കളങ്കതയും ശ്രദ്ധയും ഒക്കെ അതിന്റെ പാട്ടിനു പോയിക്കാണും!!

മറിച്ച് നമ്മൾ ആത്മാർഥമായ ഹിദായത്ത് (മാർഗ്ഗ ദർശനം) ആഗ്രഹിച്ച് കൊണ്ട് ഖുറാനെ എന്നെങ്കിലും സമീപിച്ച് നോക്കിയിട്ടുണ്ടോ? ഹിദായത്ത് ആഗ്രഹിച്ച് ഖുറാൻ വായിക്കാനും അർത്ഥം മനസ്സിലാക്കാനും വ്യാഖ്യാനത്തെ ക്കുറിച്ച് ചിന്തിക്കാനും ശ്രമിച്ചിട്ടുണ്ടോ? വാക്കുകൾ കൊണ്ട് വിശദീകരിക്കാൻ പറ്റാത്ത ഒരു സുഖം, ഒരു സന്തോഷം, സമാധാനം, അനുഗ്രഹം, വെളിച്ചം, അറിവ്, ചിന്ത, യുക്തി, ബുദ്ധി, ധൈര്യം, പ്രതീക്ഷ.... എന്നു വേണ്ട പല അതി വിശിഷ്ഠമായ മാറ്റങ്ങളും ഖുറാൻ നമുക്ക് തരും എന്ന് ഉറപ്പാണ്.
ആത്മാർഥമായ ഹിദായത്ത് ആഗ്രഹിച്ച് നിസ്കാരത്തിൽ
إهدنا الصّراط المستقيم
(ഞങ്ങളെ നീ നേർവഴിയിലാക്കേണമേ!)
എന്ന് നമ്മൾ അല്ലാഹുവിനോട് ആവശ്യപ്പെടാറുണ്ടോ? ഹിദായത്ത് ആഗ്രഹിച്ച് കൊണ്ട് നമ്മൾ ഫേസ്ബുക്കിലെ ഏതെങ്കികും ഇസ്ലാമിക പേജ് സ്ഥിരമായി വായിക്കുകയും വീഡിയോകൾ കാണുകയും മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ടോ? ഹിദായത്ത് ആഗ്രഹിച്ച് കൊണ്ട് വാട്സാപ്പിലെ ഏതെങ്കിലും ഒരു ഇസ്ലാമിക ഗ്രൂപ്പിലെ സ്ഥിരം ആക്ടീവ് മെംബർ ആയിട്ടുണ്ടോ? അതിനൊക്കെ എവിടെയാ നമുക്ക് സമയം അല്ലെ? കുടുമ്പം, കുട്ടികൾ, അടുക്കള ജോലികൾ, വീട് വൃത്തിയാക്കൽ, ഓഫീസിലെ ജോലികൾ, ബിസിനസ്സ്, കുട്ടികളുടെ പഠനം, കല്യാണം, സൽക്കാരം, ഇതൊക്കെ കഴിഞ്ഞിട്ടെവിടാ ഈ പറഞ്ഞ ഹിദായത്തിനൊക്കെ സമയം നമുക്ക്!! ഫാമിലി, ഫ്രെണ്ട്സ് ഗ്രൂപ്പുകളിൽ ഒരു ദിവസം പത്തോ പതിനഞ്ചോ മെസ്സേജുകൾ മോഡിയുടെ വിദേശ യാത്രയെ പറ്റിയും, രാഹുൽ ഗാന്ധിയുടെ മണ്ടത്തരങ്ങളെ പറ്റിയും വായിക്കുന്നതിനും ആസ്വദിക്കുന്നതിനും ഫോർവേർഡ് ചെയ്യുന്നതിനും എടുക്കുന്ന സമയത്തിൽ ഒരു പത്ത് മിനിട്ട് നമുക്ക് ദിവസവും മാറ്റി വെച്ചൂടെ? ഒരു ദിവസം ഒരു സഹീഹായ ഹദീസ് ഇത്തരം ഗ്രൂപ്പുകൾ വഴി വരുന്നത് ഒന്ന് വായിച്ച് മനസിലാക്കാൻ! ഒരു ആയത്തിന്റെ വിശദീകരണം മനസ്സിലാക്കാൻ?!! പഠിക്കണ്ട. ഒന്നു വായിച്ച് മനസ്സിലാക്കിക്കൂടെ? നമ്മുടെ ഹിദായത്തിനു വേണ്ടി? ഈമാനിനു വേണ്ടി? തഖ്വയ്ക്ക് വേണ്ടി? ഇതെല്ലാം നമുക്ക് സ്വയം ചോദിക്കാനുള്ള ചോദ്യങ്ങളാണ്. വാട്സാപ്പും ഫേസ്ബുക്കും ഒക്കെ ആണ് ഹിദായത്ത് ലഭിക്കാനുള്ള മാർഗ്ഗങ്ങൾ എന്നല്ല പറഞ്ഞ് വരുന്നത്. പക്ഷേ നമ്മളൊക്കെ ദിവസവും കുറച്ച് സമയമെങ്കിലും ഇതിന്റെ ഒക്കെ മുന്നിൽ ഇരിക്കുന്നവരാണ്. ആ സമയം കൊണ്ട് ഇത്രയെങ്കിലും നമുക്ക് ചെയ്യാനായാൽ ഒരു വർഷം ഏറ്റവും ചുരുങ്ങിയത് ഒരു 300 ആയത്തുകൾ മനസ്സിലാക്കാൻ പറ്റുമല്ലൊ! ഒരു 300 ഹദീസുകൾ എങ്കിലും പുതിയതായി അറിയാൻ പറ്റുമല്ലൊ! അതിന്റെ മാറ്റം നമുക്ക് ഉണ്ടാകുമല്ലോ!! ചിന്തിച്ച് നോക്കാം നമുക്ക്?!
ഇൻഷാ അല്ലാഹ് തുടരും....

No comments:
Post a Comment