Pages

Saturday, 4 May 2013

മഴ - അന്നും ഇന്നും...!!

മഴ പെയ്തിരുന്നെങ്കിൽ...നന്നായി ഇടിയോടു കൂടി പെയ്തിരുന്നെങ്കിൽ...ഇരുണ്ട ആകാശം ആയിരുന്നെങ്കിൽ...കൃത്യം എട്ടെമുക്കാൽ അകുമ്പൊ തന്നെ പെയ്തിരുന്നെങ്കിൽ...ആ മഴവെള്ളവും ചെളിയും നിറഞ്ഞ ഇടവഴിയിലൂടെ ഓടിപ്പിടിച്ച്‌, കാലുകുത്താൻ സ്ഥലമില്ലാത്ത വിഷ്ണുവിലോ അൽബയിലോ അള്ളിപ്പിടിച്ച്‌ കേറി, സ്കൂളി പോകേണ്ട കാര്യമില്ല...ഉപ്പ ഓട്ടോ ഏൽപിക്കുകയോ മഴ കുറയുന്ന സമയത്തു സ്കൂട്ടറിൽ കൊണ്ടുവിടുകയോ ചെയ്യും...

പടച്ചോനേ...ഇന്നു മഴ പെയ്യല്ലേ! കുറെ നാളായി ആഗ്രഹിച്ചു കിട്ടിയ ലൈലാക്‌ കളർ ചുരിദാറാ..അന്നു ബി.എസ്‌.സി ഫിസിക്സിലെ ശീതൾ ഫൈൻ ആർട്ട്‌സ്‌ ഡേയ്‌ക്കു ഇട്ടു കണ്ടപ്പൊ മുതൽ പ്ലാൻ ചെയ്തതാ ഇങ്ങനെ ഒരെണ്ണം! ഇതു നാലാളെ കാണിക്കണെങ്കിൽ ഇന്നു കാസ്സിനു പുറത്തിറങ്ങി നടക്കണം...ദൃശ്യയുടെ പേഴ്സ്സിൽ നിന്നു ഓസ്സിയിട്ടാണേലും വേണ്ടിയില്ല, മോർണിംഗ്‌ ഇന്റർവലിൽ കാന്റീനിലെ പഴമ്പൊരിയും ചായയും കുടിച്ചേ മതിയാകൂ. ഉച്ചയ്ക്കു ലഞ്ചിനു ശേഷം സ്റ്റോൺ ബെഞ്ചിലിരുന്നു കുറച്ചു കത്തിയടിക്കണം. വൈകിട്ടു മൂന്നുമണിക്കു ഇറങ്ങിയിട്ടു, ഈ മലാപ്പറമ്പു മലമുകളിലെ കോളേജ്‌ കാംപസ്സിൽ നിന്നു പുറത്തെത്താൻ ഉള്ള ഒരേ ഒരു മാർഗ്ഗമായ അന്നപൂർണ്ണ ബസ്സിനു ഒരു അര മണിക്കൂറെങ്കിലും ക്യൂ നിക്കണം. എന്നാലേ പുതിയ ഡ്രെസ്സിനു വിചാരിച്ച കവറേജ്‌ കിട്ടൂ. ഇന്നത്തെ ദിവസം മഴയെങ്ങാനും പെയ്താൽ...എല്ലാ പരിപാടിയും പൊളിയും...

ഇന്നിപ്പൊ മഴ പെയ്യുന്നത്രേ! ഇടിയും മിന്നലും ഉണ്ടെന്നു...ഐസും വീഴുന്നത്രേ...ഫേസ്ബുക്കിൽ അപ്‌ഡേറ്റ്‌ കണ്ടു. ഇക്ക വിളിച്ചു പറയേം ചെയ്തു ഓഫിസിൽ നിന്നു. മഴ പെയ്താൽ എന്താ? ഇല്ലെങ്കിൽ എന്താ? പൊറത്തു അലക്കിയിട്ടതു എന്തേലും ഉണ്ടോന്ന് ഒറപ്പിച്ചു. അത്ര മാത്രം!ഈ പെയ്യുന്ന മഴ നാട്ടിൽ പെയ്തിരുന്നെങ്കിൽ...എന്നാഗ്രഹിച്ചു...നാട്ടിന്നു വിളിച്ചാൽ ഉള്ള സഹിക്കാൻ പറ്റാത്ത ചൂടിനെ കുറിച്ചുള്ള പരാതി, കറന്റു ക്ഷാമം, കിണറ്റിലെ വെള്ളം വറ്റൽ, വരൾച്ച എല്ലാറ്റിനും ഒരു പരിഹാരം ആയേനെ!

No comments:

Post a Comment