Pages

Tuesday, 30 April 2013

സുഖമാണോ?

ഓലപ്പുര കെട്ടി അതിനകത്തു അടുപ്പു കൂട്ടി ചക്കരച്ചോറു വെച്ചിരുന്ന ഒരു ബാല്യകാലം....
പതിയെ അതു പ്ലാസ്റ്റിക്ക്‌ ചാക്കു വെച്ചു മറച്ച കുട്ടിപ്പുരയായി മാറി...
ചക്കരച്ചോറിൽ നിന്നു ഉമ്മ കാണാതെ ഗ്യാസ്‌ അടുപ്പിൽ വെച്ചുണ്ടാക്കിയ നൂഡ്‌ൽസ്‌ ആയി...
എപ്പഴാണെന്നോർമയില്ല വേനലവധി കാരംസ്‌ ബോർഡിനും, ബാഡ്‌മിന്റണും, യുനോ കാർഡ്‌സിനും വഴി മാറിയത്‌...
എന്തായാലും അതോടെ അവധിക്കാലം വീടിനു ചുറ്റുമുള്ള നാലു മതിലിനകത്തു ഒതുങ്ങുകയായിരുന്നു എന്നു സാവധാനം മനസ്സിലാക്കി...
പിന്നീടെപ്പൊഴോ മുറിക്കകത്തു ഒതുങ്ങിയുള്ള പുസ്തക വായനയും ടി.വി കാണലും മാസത്തിലൊരിക്കൽ ചടങ്ങിനൊരു ബീച്ചിൽ പോക്കും ആഴ്ചയിലൊരിക്കൽ ഉള്ള ഹോട്ടലിൽ പോക്കും ഇടയ്‌ക്കിടയ്‌ക്കുള്ള ഷോപ്പിങ്ങും അകലെയുള്ള ഫ്രെൻഡ്‌സുമായുള്ള ചാറ്റിങ്ങും ഓൺലൈൻ ഗെയിംസുമായി അവധിക്കാലം സ്വയം ഒതുങ്ങി...
അങ്ങനെ വർഷങ്ങൾക്കു ശേഷം; ഒരു ഷോപ്പിംഗ്‌ മാളിൽ വെച്ചു പണ്ടു കുട്ടിപ്പൊര കെട്ടി കൂടെക്കളിക്കാൻ വന്നിരുന്ന അപ്പുറത്തെ വീട്ടിലെ ചിഞ്ചുവിനെ ഞാൻ കണ്ടു...
മണിക്കൂറുകളോളം സംസാരിക്കുകയും ഉമ്മയുടെം അമ്മയുടെം വഴക്കു കേട്ടാലും കാര്യമാക്കാതെ കളിക്കുകയും ചെയ്തോണ്ടിരുന്ന ഞങ്ങള്‌ക്കു അന്നു തമ്മിൽ കണ്ടപ്പോ ചോദിക്കാൻ - 'സുഖമാണോ?' അല്ലാതെ വേറൊന്നും ഉണ്ടായിരുന്നില്ല...

No comments:

Post a Comment