Pages

Thursday, 14 February 2013

അവൾ എനിക്കൊരു മാലാഖക്കുട്ടിയാണു...

എനിക്കതേ പറയാൻ ഉണ്ടായിരുന്നുള്ളൂ...
അതാണു ലോകം അതാണു ജീവിതം
അവൾക്കവളിൽ, അവളുടെ തത്വങ്ങളിൽ
ഉള്ള വിശ്വാസം നഷ്ടമായെന്നു കേട്ടപ്പോൾ
ചിന്താശേഷിയും വിശകലനശേഷിയും
സ്ത്രീക്കു ചെപ്പിലടയ്ക്കാനുള്ളതാണെന്നും
അഭിപ്രായ സ്വാതന്ത്ര്യം ആശയം മാത്രമാണെന്നു പറഞ്ഞപ്പോഴും
എതിർക്കാനോ ന്യായീകരിക്കാനോ മനസ്സു
അനുവദിച്ചില്ല, കാരണം ഒരു നാൾ ഞാനും
അറിഞ്ഞ ഒരു സത്യമാണു
'പെണ്ണു എന്നും പെണ്ണാണു' എന്നു!
അവൾ പറയുന്ന, ചിന്തിക്കുന്ന, പ്രവൃത്തിക്കുന്ന
നന്മകൾ ശെരിയാണെങ്കിൽപോലും അവൾക്കു ചുറ്റിലും ഉള്ള സമൂഹത്തിനു
ശെരിയാണെങ്കിലേ അതു ലോകത്തിനു മുന്നിൽ ശെരിയാകുന്നുള്ളൂ
അല്ലെങ്കിൽ അവൾ മൂകയായിരിക്കണം, അതുമല്ലെങ്കിൽ സ്വയം ഒരു പാവയായി കാണണം
എങ്കിൽ അവൾ സുശീലയാണു! അംഗീകരിക്കപെട്ടവളാണു!
അല്ലെങ്കിലോ ഒരുമ്പെട്ടവളാണു...ഫെമിനിസ്റ്റാണു...വീട്ടുകാർ വളർത്തി ദുഷിപ്പിച്ചവളാണു...സ്വയം ദുഷിച്ചവളാണു!

പെണ്ണേ നീ അറിയുക! നീ എന്നും പെണ്ണാണു!!

നിന്റെ ഭാഗ്യം തെളിയുന്ന വരെ! നിന്നെ അറിയുന്ന ആണൊരുത്തൻ നിനക്കു വേണ്ടി ഭൂമിയിൽ ജനിക്കുന്ന വരെ
നീ അനുസരിക്കേണ്ടവളാണു! ചിന്തിക്കേണ്ടവളല്ല
നിനക്കു സ്വന്തമായി ശെരികൾ ഇല്ല! അവന്റെ ശെരിയോ സമൂഹത്തിന്റെ ശെരിയോ ആണു നിന്റെ ശെരി!
ലോകം എത്ര പുരോഗമിച്ചോട്ടെ! നിയമങ്ങൾ എത്ര കണ്ടു നിന്നെ അനുകൂലിച്ചോട്ടെ! സ്ത്രീ വിമോചനം ശക്തി പ്രാപിച്ചോട്ടെ!

അവളുടെ വാക്കുകളായിരുന്നോ എന്റെ ചിന്തകൾ ആയിരുന്നോ കൂടുതൽ ശക്തം എന്നു എനിക്കു തിരിച്ചറിയാനായില്ല
അവൾക്കു ധൈര്യം കൊടുത്തു അവളുടെ വിഷമത്തിൽ താങ്ങാകും എന്നു കരുതിയാവുമല്ലൊ അവൾ എന്നോടു ഇത്രേം പറഞ്ഞതു!
എന്നിട്ടും ഞാൻ? ഞാൻ ചെയ്തതു ശെരിയാണൊ?
അതെ...ശെരി തന്നെയാണു! അങ്ങനെ വിശ്വസിക്കാനാണു എനിക്കിഷ്ടം!
ഞാൻ വിശ്വസിക്കുന്നു, അവൾക്കും ദൈവം ശക്തമായ ഒരു തിരിച്ചു വരവിനവസരം കൊടുക്കും...അവളെം അറിയുന്ന ഒരുവൻ ഭൂമിയിൽ എവിടെയൊ ജനിച്ചിട്ടുണ്ടാകും!!
അവൾക്കും അവളിലെ ചിന്താശേഷിയെക്കുറിച്ചഭിമാനിക്കാൻ ദൈവം ഒരവസരമൊരുക്കും...ഒരുക്കേണമെ തംബുരാനേ!!
കാരണം അവൾ എന്നും എന്റെ മനസ്സിലെ ഒരു കൊച്ചു മാലാഖയാണു!!

No comments:

Post a Comment