Pages

Wednesday, 8 May 2013

പ്രതീക്ഷ...

കൊതിയാവുന്നെനിക്ക്...ഒന്നു വാരിപ്പുണരാൻ...ഒരുരുള ചോറൂട്ടാൻ...
മടിയിലിരുത്തി വാ തോരാതെ സംസാരിക്കുന്നതൊന്നു കേൾക്കാൻ...ഒന്നു ശാസിക്കാൻ...ഒന്നു തലോടാൻ...ഒന്നു പിണങ്ങാൻ...സംശയങ്ങൾക്ക് മറുപടി കൊടുക്കാൻ...പിടിവാശികൾക്കു മുന്നിൽ തളരാൻ...കെട്ടിപ്പിടിച്ചൊന്നുറങ്ങാൻ...നിഷ്കളങ്കമായ ആ കണ്ണുകളിലേക്ക് നോക്കി സ്വയം മറന്നിരിക്കാൻ...ഒന്നിച്ചൊരു പുസ്തകത്തിലൊരു പടം വരയ്ക്കാൻ...കടലോരത്തൂടെ ആ കുഞ്ഞിക്കൈ പിടിച്ചൊന്നു നടക്കാൻ...അങ്ങനെ ഒരായിരം സഫലമാകാത്ത മോഹങ്ങൾ...എന്നെങ്കിലും സഫലമാകുമെന്ന പ്രതീക്ഷ...പ്രതീക്ഷ...അതാണല്ലോ ജീവിതം!!

No comments:

Post a Comment