ആരംഭ ശൂരത്വത്തിന്റെ സ്വന്തം ദിനങ്ങളാണ് ജനുവരി ഒന്ന്, റമദാൻ ഒന്ന്, പിന്നെ ജൂൺ ഒന്ന്...വീട്ടിൽ വിളിച്ചപ്പോൾ ദിയ അവിടെ ബാഗ് എടുത്ത് വെക്കുന്നു, പെൻസിലും റബ്ബറും ബോക്സിൽ ഇട്ടു വെക്കുന്നു, യൂണിഫോം തേച്ചു വെക്കുന്നു, അങ്ങനെ ആകെ ഓട്ടം. ഇടയ്‌ക്ക് ഒരു മിനിട്ട് എന്നും പറഞ്ഞ് ഫോൺ വെച്ച് ആളു മുങ്ങി...കാര്യം ഉമ്മയോട് അന്വേഷിച്ചപ്പോഴാ അറിഞ്ഞത്, നാളെ രാവിലെ സ്കൂളിൽ പോകാൻ വേണ്ടി ഇന്നേ പെർഫ്യൂം അടിച്ചുവെക്കാൻ പോയതാണെന്ന്!!!!
No comments:
Post a Comment