എലൈറ്റിലെ
ക്ലാസ്സിൽ ഇരിക്കുമ്പൊ മുഴുവനും നജ്ലയുടെ മയിലാഞ്ചി ആയിരുന്നു മനസ്സിൽ.
പുതിയ റെഡ് ആൻഡ് ബെയ്ജ് ചുരിദാർ ഇട്ട് അവിടെ കസറണം. ഈ എൻട്രൻസ്
മാമാങ്കത്തിന്റെയും പ്ലസ് ടു പരീക്ഷകളുടെയും ഇടയ്ക്ക് നാലാളെ കാണിക്കാൻ
ആകെപ്പാടെ കിട്ടുന്ന ചാന്സല്ലേ.. മിസ്സാക്കാന് പ്റ്റ്വോ?? അതിന്റെടേലാ
ഇങ്ങേരുടെ ഒരു ഓർഗാനിക് കെമിസ്ട്രിയും ആലിഫാറ്റിക്കും ആരോമാറ്റിക്കും!
അവസാനം സാറിന്റെ വധം കഴിഞ്ഞു നിര്ത്തിയതിനു മൂപ്പര്ക്കു മനസ്സിൽ ഒരു നന്ദിയും ഡെഡിക്കേറ്റ് ചെയ്തു നസീബിന്റെ കൂടെ പുറത്ത് ചാടി.
വീട്ടിൽ പോയി ഡ്രസ്സ് മാറ്റി കണ്ണിലും ചുണ്ടിലും ഒക്കെ ആവശ്യത്തിനു എന്നു സ്വയം തോന്നുന്ന വരെ ചായം പൂശി മുടിയൊക്കെ കെട്ടി ഒരു ഷാളും എടുത്തു ഭംഗിയായി പുതച്ച് നല്ല സ്സ്റ്റൈലായി ഇറങ്ങുന്നതിനു മുന്നെ ഹാളിലെ കണ്ണാടിയിൽ നോക്കി സൗന്ദര്യം ഒന്നൂടെ ഉറപ്പിച്ച് നസീബിനേം വിളിച്ച് ഗ്രാന്റ് ഓഡിറ്റോറിയം ലക്ഷ്യം വെച്ചു ഇറങ്ങി. നസീബും ഒട്ടും മോശം ആയിരുന്നില്ല. അലൻസോളി ഷർട്ടും കാൽവിൻ ക്ലെയിൻ ജീൻസും പിന്നെന്തോ വായിൽ കൊള്ളാത്ത പേരുള്ള ഷൂസും ഒക്കെ ഇട്ട് പൗഡർ ഒക്കെ വാരിത്തേച്ച് വെളുപ്പിച്ച് പല രീതിയിൽ കണ്ണാടിയുടെ മുന്നിൽ നിന്ന് ചിരിച്ച് പ്രാക്റ്റീസ് ചെയ്യുന്നത് ഞാൻ കണ്ടതാ... അവിടെ ആരെ റ്റ്യൂൺ ചെയ്യാനാണോ എന്തോ!
പോകുന്ന വഴിക്ക് വലിയ മോശം അല്ലാതെ മഴ പെയ്യുന്നുണ്ടായിരുന്നു... കല്യാണത്തിനു പോയി ചെത്തുന്ന ചിന്ത തലയിൽ കേറിയതോണ്ട് അതൊന്നും ഞങ്ങൾ ശ്രദ്ധിച്ചേയില്ല. ഷെർമ്മിത്താത്ത ഇടയ്ക്കിടയ്ക്ക് വിളിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു ഞങ്ങൾ എത്താറായോ എന്ന്. ഒരു വിധം ടൗണിലെ തെരക്കൊക്കെ മറികടന്ന് ഞങ്ങൾ ഗ്രാന്റിൽ എത്തി. സ്കൂട്ടർ പുറത്ത് കിട്ടിയ ഗ്യാപില് തിരുകി പാർക്ക് ചെയ്ത് അകത്തേക്ക് നടന്നു.. പുറത്ത് ആദംകാക്കയുടെം മൂത്താപ്പയുടെം ഉപ്പയുടെം ഒക്കെ വണ്ടികൾ പരതിയെങ്കിലും ഒന്നും കണ്ടില്ല. ആഹ്! അവർ വേറെ എവിടെങ്കിലും ആയിരിക്കും പാർക്ക് ചെയ്തത് എന്ന് വിചാരിച്ച് മുന്നോട്ട് നടന്നു. അറിയുന്ന ഏതെങ്കിലും ഒരു മുഖം കിട്ടുമോന്നു പരക്കെ പരതി ഞാൻ പെണ്ണുങ്ങൾ ഇരിക്കുന്ന ഭാഗത്തേക്കും പോയപ്പോള് എന്റെ കൂടെ വന്ന നസീബിനെ ഉന്തിതള്ളി നേരെ ആണുങ്ങള്ടെ സൈഡിലേക്ക് വിട്ടു. അതിന്റെ ദേഷ്യമാണോ എന്തോ.. "പെങ്ങളാണു പോലും.. പെങ്ങള്.. ഹും..!! വീട്ടിലെത്തീറ്റു നിന്നെ ഞാന് ശെര്യാക്കി തരാട്ടോ" ന്നും പിറുപിറുത്ത് നസീബ് പോയി..
ഭാഗ്യം! സ്റ്റേജിൽ പിയ്യോട്ടിനെ കൊണ്ടു വന്ന് ഇരുത്തിയിട്ടില്ല. മിക്കവാറും ഒരുക്കലു കഴിഞ്ഞിട്ടുണ്ടാവില്ല.. ഉമ്മയും മൂത്തയും ഒക്കെ ഡ്രസ്സിംഗ് റൂമിൽ ആയിരിക്കുമോ..? ഷിനുത്താത്തയും ഫറയും ഒക്കെ എവിടെ പോയോ എന്തൊ! എന്തയാലും കുറച്ച് നേരം വെയിറ്റ് ചെയ്തു നോക്കാം.. ആരെങ്കിലും വരാതിരിക്കില്ല. ബാക്കി എന്നിട്ടു തീരുമാനിക്കാം… ആരെങ്കിലും ഭക്ഷണം കഴിക്കാൻ വിളിച്ചിരുന്നെങ്കിൽ അവരെ വെയിറ്റ് ചെയ്യുന്ന സമയം വരെ ഒരു എന്റെര്ടെയിന്മെന്റ് ആയേനേ... ആരും വിളിക്കുന്നും ഇല്ലാന്ന് മാത്രമല്ല, തിരിഞ്ഞു പോലും നോക്കുന്നില്ല...
കൂടുതല് കൂടുതല് ആളുകള് വന്നു തുടങ്ങി.. ആകെ ബഹളമയം.. അങ്ങോട്ടുമിങ്ങോട്ടും ഓടുന്ന കുട്ടികള്.. അപ്പുറത്ത് കൂട്ടം കൂടിയിരുന്നു അവരവരുടെ മൊബൈലുകളില് ബിസിയായി ചുറ്റുമുള്ളതൊന്നും അറിയാതെ ഇരിക്കുന്ന മറ്റൊരു കൂട്ടര്.. ഇട്ടിരിക്കുന്ന ഉടുപ്പുകളെയും മാലകളെയും വളകളെയും അങ്ങോട്ടുമിങ്ങോട്ടും പുകഴ്ത്തുന്ന ടീംസ് വേറെയും.. ഇതെല്ലാം കണ്ടു ബോറടിച്ച് പിന്നേയും പരിചയമുള്ള മുഖങ്ങള് തേടി കണ്ണുകള് ആള്കൂട്ടത്തിനുള്ളിലേക്കൂളിയിട് ടു.. നോ രക്ഷാ ഹെ..!!
ആണുങ്ങള്ടെ സൈഡിലെവിടെയെങ്കിലും ആരുഎങ്കിലുമുണ്ടോന്നു നോക്കാന് ഒന്നൂടെ വാതിലിന് അടുത്തേക്ക് നീങ്ങിയപ്പോള് നസീബ് അവിടെ നിന്നു അവന്റെ കയ്യും കാലും ഒക്കെ പൊക്കി സർക്കസ് കാണിക്കുന്നു. ആഹാ ഇവൻ മോശം ഇല്ലാല്ലൊ! വെറുതെ അല്ല ഒടുക്കത്തെ ഒരുക്കം ഒരുങ്ങിയത്. ഏതവളെയാണ് ഇവൻ വളയ്ക്കാൻ നോക്കുന്നത് എന്നുള്ള ആകാംഷയില് തിരിഞ്ഞ്നൊ ക്കിയപ്പൊ അവിടെ ഒരു തൂണല്ലാതെ ഒരു കൊച്ചു കുട്ടിപോലും ഇല്ല! എന്നാ പിന്നെ ഇവന്റെ ഈ കോപ്രായമൊക്കെ എന്നോട് തന്നെ.. !!ചെലപ്പം എല്ലാവരും കൂടെ അവിടെ എവിടെയെങ്കിലും കാണും.. സന്തോഷത്തോടേ വാതിലിനിയടുത്ത് എത്തിയപ്പൊ നസീബിനു വെപ്രാളാം.. "വേഗം വാ..." ന്നും പറഞ്ഞ് എന്റെ കൈ പിടീച്ചു വലിച്ച് നസീബ് മുന്നോട്ട് നടന്നു.. എനിക്കൊന്നും മനസ്സിലായില്ല. അവനാണെങ്കില് ഒന്നും മിണ്ടാതെ ഗേറ്റിനടുത്തേക്ക് ആഞ്ഞു പിടിക്കുന്നു. ഏതെങ്കിലും പെണ്കുട്ടീടെ കയ്യീനു ക്വൊട്ടേഷന് കിട്ടിക്കണും.. അതിനിവനു ഒറ്റക്കു ഓടിയാ പോരേ.. എന്നേം കൂടെ വലിച്ച് കൊണ്ടു പോണാതെന്തിനാണാവോ..??
ഓഡിറ്റോറിയത്തിന്റെ ഗേറ്റിനടുത്തെത്തിയപ്പോള് അതാ മറ്റൊരു കുരിശ്.. എലൈറ്റിൽ ഞങ്ങളുടെ ക്ലാസ്മേറ്റ് സുഹൈൽ.. ലവനെ കണ്ടപാടേ നസീബ് മുഖം തിരിച്ചു..
"പടച്ചോനേ.. പണി പാളി.. നീയവനെ നോക്കല്ലേട്ടോ മോളേ.."
ഏഹ്.. സുഹൈലിനെ കണ്ട പാടെ ഞാന് കൈവീശി നല്ലസ്സലൊരു ചിരിച്ചിരിച്ച കാര്യം നസീബറിഞ്ഞില്ലേ..? എന്തോ കാര്യമായി പറ്റിയിട്ടുണ്ട്.. അല്ലെങ്കില് പിന്നെ ഇവനെന്തിനാ സുഹൈലിനെ കണ്ടിട്ട് പോലും കാണാത്ത പോലേ പോകുന്നത്..? എനിക്കും കുറേശ്ശേ ടെന്ഷന് ആയി തുടങ്ങി..
"എന്താ നസീബേ.. എന്താ പറ്റിയേ.." എന്നു ചോദിച്ചപ്പോഴേക്കും സുഹൈല് ഓടി വന്ന് നസീബിന്റെ കൈ പിടിച്ചു..
"നീയെന്താ ഇവിടെ? നിന്റെ ആരാ മമ്മു അങ്കിൾ..??"
നസീബിന്റെ മുഖത്ത് ഒരു സൈക്കിളുമ്മേന്നു വീണ ചിരി മാത്രം.. "അതേ ഇപ്പ പറയാന് സമയമില്ല.. എല്ലാ വിശദമായി നാളെ ക്ലാസ്സിൽ വരുമ്പോ പറയാം.. ഇല്ലേ ഞാന് ഫോണ് ചെയ്യാം.."
സുഹൈല് പിന്നെന്തെങ്കിലും ചോദിക്കുന്നേനും മുന്നേ തന്നെ എന്നെയും പിടിച്ചു വലിച്ചോടി സ്കൂട്ടറില് ചാടീക്കയറി സ്റ്റാർട്ടാക്കി...
പോകുന്ന വഴിക്ക് പല്ലു കടിച്ചു എന്തൊക്കെയോ മുറുമുറുക്കുന്നുണ്ട് നസീബ്..
"എന്താ പ്രശ്നം..??"
"ഹും പ്രശ്നം.. എല്ലാറ്റിനും ഞാൻ വെച്ചിട്ടുണ്ട്.. മനുഷ്യനെ നാണം കെടുത്താനായിട്ട്.."
വീട്ടിലേക്കുള്ള വഴി മാറ്റി പിടിച്ചപ്പോള് എങ്ങോട്ടാ പോകുന്നെ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും അവനെ വായീന്നിനി വേറെ വല്ലതും കേള്ക്കെണ്ടാന്നു കരുതി മിണ്ടാതെ ഇരുന്നു... സ്കൂട്ടര് ചെന്നു നിന്നത് കടുപ്പിനിയിൽ നജ്ലയുടെ വീടിനു മുന്നിൽ. അവിടെയും പന്തൽ ലൈറ്റ്.. അലങ്കാരങ്ങള്.. നിറയെ ആളുകളും... ഹോ ഗ്രാന്റ് കല്യാണമാണാല്ലോ.. വീട്ടിലും ഹാളിലും ഇത്രമാത്രം ആളുകള് ഇന്നുണ്ടെങ്കില് നാളെ എന്തായിരിക്കും ഹാൽ പടച്ചേനേ..
അകത്തേക്ക് കയറിയ പാടെ കണ്ടു.. ഫുള് ടീമും ഹാളില് വരാണ്ട് ഇവിടെ നിക്കുവാ..
"കൊള്ളാം.. നല്ല ആള്ക്കാരാ.. ഞങ്ങളെത്ര നേരം ഹാളില് കാത്തിരുന്നു.. നിങ്ങളിതു വരെ പൊറപ്പെട്ടില്ലേ..??"
ഞാനിതു പറഞ്ഞതും നസീബെന്റെ കാലില് കേറി ചവിട്ടി.. "മിണ്ടാണ്ടിരിക്കെടീ പൊട്ടത്തീ.. ആ കല്യാണം വേറെയാ.. ഞാനാണെങ്കില് അവിടുന്നു കിട്ടിയ ചാന്സില് വയറു നിറച്ചു ബിരിയാണീം കഴിച്ചു.. വെറുതെ ഇവരറിഞ്ഞു നാറെണ്ട.."
പടച്ചോനേ.. അപ്പോ ശെരിക്കും പണി പാളി.. ഞാന് ആണെങ്കില് നസീബിനെ പേടിച്ചു സ്കൂട്ടറില് മിണ്ടാണ്ടിരുന്ന സമയത്ത് കൂട്ടുകാര്ക്കും കസിന്സിനും വാട്ട്സാപ് ചെയ്യുകയും ചെയ്തു.. നസീബിനു കല്യാണ വീട്ടീന്നെന്തോ പണി കിട്ടിയ ലക്ഷണമുണ്ട്.. അവനെ കളിയാക്കി കൊല്ലാനുള്ള പ്ലാനിങ്ങ് തുടങ്ങിക്കോളാന്.. ചുരുക്കം പറഞ്ഞാല് ഞാന് തന്നെ എനിക്കുള്ളാ കുഴി വെട്ടിയ പോലെയായി.. റൂഷ് ഒന്നും ഇല്ലാതെ തന്നെ എന്റെ മുഖം ചമ്മി ഇളിഞ്ഞ് ചുവന്ന് തുടുത്തു വീര്ത്തു...എല്ലാം അഡ്ജസ്റ്റ് ചെയ്ത് ഒരു വിധം അകത്തേക്ക് കേറി...
അവിടെ ഞങ്ങളെ കൊന്നു കൊലവിളിക്കാൻ റെഡി ആയി എല്ലാരും നിരന്ന് നിൽപ്പുണ്ടായിരുന്നു... അങ്ങനെ ഇവിടുത്തെ കാര്യത്തിനൊരു തീരുമാനമായി.. ഇനി എലൈറ്റിലെ കാര്യത്തിനു സുഹൈലൊരു തീരുമാനമാക്കിക്കോളും.. ഗ്രൂപിലിട്ട വാട്സാപ് മെസ്സേജിനു സുഹൈലിന്റെ സ്മൈലി കണ്ടപ്പോ ഒരു അപകടം മണത്തതാ.
എന്തിനേറെ?? ഞങ്ങള്ക്ക് രണ്ടാള്ക്കും പിന്നാകപ്പാടെ ഹാപ്പി ന്യൂ ഇയർ ആയിരുന്നൂന്നു പറഞ്ഞാ മതിയല്ലോ....!!
വീട്ടിൽ പോയി ഡ്രസ്സ് മാറ്റി കണ്ണിലും ചുണ്ടിലും ഒക്കെ ആവശ്യത്തിനു എന്നു സ്വയം തോന്നുന്ന വരെ ചായം പൂശി മുടിയൊക്കെ കെട്ടി ഒരു ഷാളും എടുത്തു ഭംഗിയായി പുതച്ച് നല്ല സ്സ്റ്റൈലായി ഇറങ്ങുന്നതിനു മുന്നെ ഹാളിലെ കണ്ണാടിയിൽ നോക്കി സൗന്ദര്യം ഒന്നൂടെ ഉറപ്പിച്ച് നസീബിനേം വിളിച്ച് ഗ്രാന്റ് ഓഡിറ്റോറിയം ലക്ഷ്യം വെച്ചു ഇറങ്ങി. നസീബും ഒട്ടും മോശം ആയിരുന്നില്ല. അലൻസോളി ഷർട്ടും കാൽവിൻ ക്ലെയിൻ ജീൻസും പിന്നെന്തോ വായിൽ കൊള്ളാത്ത പേരുള്ള ഷൂസും ഒക്കെ ഇട്ട് പൗഡർ ഒക്കെ വാരിത്തേച്ച് വെളുപ്പിച്ച് പല രീതിയിൽ കണ്ണാടിയുടെ മുന്നിൽ നിന്ന് ചിരിച്ച് പ്രാക്റ്റീസ് ചെയ്യുന്നത് ഞാൻ കണ്ടതാ... അവിടെ ആരെ റ്റ്യൂൺ ചെയ്യാനാണോ എന്തോ!
പോകുന്ന വഴിക്ക് വലിയ മോശം അല്ലാതെ മഴ പെയ്യുന്നുണ്ടായിരുന്നു... കല്യാണത്തിനു പോയി ചെത്തുന്ന ചിന്ത തലയിൽ കേറിയതോണ്ട് അതൊന്നും ഞങ്ങൾ ശ്രദ്ധിച്ചേയില്ല. ഷെർമ്മിത്താത്ത ഇടയ്ക്കിടയ്ക്ക് വിളിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു ഞങ്ങൾ എത്താറായോ എന്ന്. ഒരു വിധം ടൗണിലെ തെരക്കൊക്കെ മറികടന്ന് ഞങ്ങൾ ഗ്രാന്റിൽ എത്തി. സ്കൂട്ടർ പുറത്ത് കിട്ടിയ ഗ്യാപില് തിരുകി പാർക്ക് ചെയ്ത് അകത്തേക്ക് നടന്നു.. പുറത്ത് ആദംകാക്കയുടെം മൂത്താപ്പയുടെം ഉപ്പയുടെം ഒക്കെ വണ്ടികൾ പരതിയെങ്കിലും ഒന്നും കണ്ടില്ല. ആഹ്! അവർ വേറെ എവിടെങ്കിലും ആയിരിക്കും പാർക്ക് ചെയ്തത് എന്ന് വിചാരിച്ച് മുന്നോട്ട് നടന്നു. അറിയുന്ന ഏതെങ്കിലും ഒരു മുഖം കിട്ടുമോന്നു പരക്കെ പരതി ഞാൻ പെണ്ണുങ്ങൾ ഇരിക്കുന്ന ഭാഗത്തേക്കും പോയപ്പോള് എന്റെ കൂടെ വന്ന നസീബിനെ ഉന്തിതള്ളി നേരെ ആണുങ്ങള്ടെ സൈഡിലേക്ക് വിട്ടു. അതിന്റെ ദേഷ്യമാണോ എന്തോ.. "പെങ്ങളാണു പോലും.. പെങ്ങള്.. ഹും..!! വീട്ടിലെത്തീറ്റു നിന്നെ ഞാന് ശെര്യാക്കി തരാട്ടോ" ന്നും പിറുപിറുത്ത് നസീബ് പോയി..
ഭാഗ്യം! സ്റ്റേജിൽ പിയ്യോട്ടിനെ കൊണ്ടു വന്ന് ഇരുത്തിയിട്ടില്ല. മിക്കവാറും ഒരുക്കലു കഴിഞ്ഞിട്ടുണ്ടാവില്ല.. ഉമ്മയും മൂത്തയും ഒക്കെ ഡ്രസ്സിംഗ് റൂമിൽ ആയിരിക്കുമോ..? ഷിനുത്താത്തയും ഫറയും ഒക്കെ എവിടെ പോയോ എന്തൊ! എന്തയാലും കുറച്ച് നേരം വെയിറ്റ് ചെയ്തു നോക്കാം.. ആരെങ്കിലും വരാതിരിക്കില്ല. ബാക്കി എന്നിട്ടു തീരുമാനിക്കാം… ആരെങ്കിലും ഭക്ഷണം കഴിക്കാൻ വിളിച്ചിരുന്നെങ്കിൽ അവരെ വെയിറ്റ് ചെയ്യുന്ന സമയം വരെ ഒരു എന്റെര്ടെയിന്മെന്റ് ആയേനേ... ആരും വിളിക്കുന്നും ഇല്ലാന്ന് മാത്രമല്ല, തിരിഞ്ഞു പോലും നോക്കുന്നില്ല...
കൂടുതല് കൂടുതല് ആളുകള് വന്നു തുടങ്ങി.. ആകെ ബഹളമയം.. അങ്ങോട്ടുമിങ്ങോട്ടും ഓടുന്ന കുട്ടികള്.. അപ്പുറത്ത് കൂട്ടം കൂടിയിരുന്നു അവരവരുടെ മൊബൈലുകളില് ബിസിയായി ചുറ്റുമുള്ളതൊന്നും അറിയാതെ ഇരിക്കുന്ന മറ്റൊരു കൂട്ടര്.. ഇട്ടിരിക്കുന്ന ഉടുപ്പുകളെയും മാലകളെയും വളകളെയും അങ്ങോട്ടുമിങ്ങോട്ടും പുകഴ്ത്തുന്ന ടീംസ് വേറെയും.. ഇതെല്ലാം കണ്ടു ബോറടിച്ച് പിന്നേയും പരിചയമുള്ള മുഖങ്ങള് തേടി കണ്ണുകള് ആള്കൂട്ടത്തിനുള്ളിലേക്കൂളിയിട്
ആണുങ്ങള്ടെ സൈഡിലെവിടെയെങ്കിലും ആരുഎങ്കിലുമുണ്ടോന്നു നോക്കാന് ഒന്നൂടെ വാതിലിന് അടുത്തേക്ക് നീങ്ങിയപ്പോള് നസീബ് അവിടെ നിന്നു അവന്റെ കയ്യും കാലും ഒക്കെ പൊക്കി സർക്കസ് കാണിക്കുന്നു. ആഹാ ഇവൻ മോശം ഇല്ലാല്ലൊ! വെറുതെ അല്ല ഒടുക്കത്തെ ഒരുക്കം ഒരുങ്ങിയത്. ഏതവളെയാണ് ഇവൻ വളയ്ക്കാൻ നോക്കുന്നത് എന്നുള്ള ആകാംഷയില് തിരിഞ്ഞ്നൊ ക്കിയപ്പൊ അവിടെ ഒരു തൂണല്ലാതെ ഒരു കൊച്ചു കുട്ടിപോലും ഇല്ല! എന്നാ പിന്നെ ഇവന്റെ ഈ കോപ്രായമൊക്കെ എന്നോട് തന്നെ.. !!ചെലപ്പം എല്ലാവരും കൂടെ അവിടെ എവിടെയെങ്കിലും കാണും.. സന്തോഷത്തോടേ വാതിലിനിയടുത്ത് എത്തിയപ്പൊ നസീബിനു വെപ്രാളാം.. "വേഗം വാ..." ന്നും പറഞ്ഞ് എന്റെ കൈ പിടീച്ചു വലിച്ച് നസീബ് മുന്നോട്ട് നടന്നു.. എനിക്കൊന്നും മനസ്സിലായില്ല. അവനാണെങ്കില് ഒന്നും മിണ്ടാതെ ഗേറ്റിനടുത്തേക്ക് ആഞ്ഞു പിടിക്കുന്നു. ഏതെങ്കിലും പെണ്കുട്ടീടെ കയ്യീനു ക്വൊട്ടേഷന് കിട്ടിക്കണും.. അതിനിവനു ഒറ്റക്കു ഓടിയാ പോരേ.. എന്നേം കൂടെ വലിച്ച് കൊണ്ടു പോണാതെന്തിനാണാവോ..??
ഓഡിറ്റോറിയത്തിന്റെ ഗേറ്റിനടുത്തെത്തിയപ്പോള് അതാ മറ്റൊരു കുരിശ്.. എലൈറ്റിൽ ഞങ്ങളുടെ ക്ലാസ്മേറ്റ് സുഹൈൽ.. ലവനെ കണ്ടപാടേ നസീബ് മുഖം തിരിച്ചു..
"പടച്ചോനേ.. പണി പാളി.. നീയവനെ നോക്കല്ലേട്ടോ മോളേ.."
ഏഹ്.. സുഹൈലിനെ കണ്ട പാടെ ഞാന് കൈവീശി നല്ലസ്സലൊരു ചിരിച്ചിരിച്ച കാര്യം നസീബറിഞ്ഞില്ലേ..? എന്തോ കാര്യമായി പറ്റിയിട്ടുണ്ട്.. അല്ലെങ്കില് പിന്നെ ഇവനെന്തിനാ സുഹൈലിനെ കണ്ടിട്ട് പോലും കാണാത്ത പോലേ പോകുന്നത്..? എനിക്കും കുറേശ്ശേ ടെന്ഷന് ആയി തുടങ്ങി..
"എന്താ നസീബേ.. എന്താ പറ്റിയേ.." എന്നു ചോദിച്ചപ്പോഴേക്കും സുഹൈല് ഓടി വന്ന് നസീബിന്റെ കൈ പിടിച്ചു..
"നീയെന്താ ഇവിടെ? നിന്റെ ആരാ മമ്മു അങ്കിൾ..??"
നസീബിന്റെ മുഖത്ത് ഒരു സൈക്കിളുമ്മേന്നു വീണ ചിരി മാത്രം.. "അതേ ഇപ്പ പറയാന് സമയമില്ല.. എല്ലാ വിശദമായി നാളെ ക്ലാസ്സിൽ വരുമ്പോ പറയാം.. ഇല്ലേ ഞാന് ഫോണ് ചെയ്യാം.."
സുഹൈല് പിന്നെന്തെങ്കിലും ചോദിക്കുന്നേനും മുന്നേ തന്നെ എന്നെയും പിടിച്ചു വലിച്ചോടി സ്കൂട്ടറില് ചാടീക്കയറി സ്റ്റാർട്ടാക്കി...
പോകുന്ന വഴിക്ക് പല്ലു കടിച്ചു എന്തൊക്കെയോ മുറുമുറുക്കുന്നുണ്ട് നസീബ്..
"എന്താ പ്രശ്നം..??"
"ഹും പ്രശ്നം.. എല്ലാറ്റിനും ഞാൻ വെച്ചിട്ടുണ്ട്.. മനുഷ്യനെ നാണം കെടുത്താനായിട്ട്.."
വീട്ടിലേക്കുള്ള വഴി മാറ്റി പിടിച്ചപ്പോള് എങ്ങോട്ടാ പോകുന്നെ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും അവനെ വായീന്നിനി വേറെ വല്ലതും കേള്ക്കെണ്ടാന്നു കരുതി മിണ്ടാതെ ഇരുന്നു... സ്കൂട്ടര് ചെന്നു നിന്നത് കടുപ്പിനിയിൽ നജ്ലയുടെ വീടിനു മുന്നിൽ. അവിടെയും പന്തൽ ലൈറ്റ്.. അലങ്കാരങ്ങള്.. നിറയെ ആളുകളും... ഹോ ഗ്രാന്റ് കല്യാണമാണാല്ലോ.. വീട്ടിലും ഹാളിലും ഇത്രമാത്രം ആളുകള് ഇന്നുണ്ടെങ്കില് നാളെ എന്തായിരിക്കും ഹാൽ പടച്ചേനേ..
അകത്തേക്ക് കയറിയ പാടെ കണ്ടു.. ഫുള് ടീമും ഹാളില് വരാണ്ട് ഇവിടെ നിക്കുവാ..
"കൊള്ളാം.. നല്ല ആള്ക്കാരാ.. ഞങ്ങളെത്ര നേരം ഹാളില് കാത്തിരുന്നു.. നിങ്ങളിതു വരെ പൊറപ്പെട്ടില്ലേ..??"
ഞാനിതു പറഞ്ഞതും നസീബെന്റെ കാലില് കേറി ചവിട്ടി.. "മിണ്ടാണ്ടിരിക്കെടീ പൊട്ടത്തീ.. ആ കല്യാണം വേറെയാ.. ഞാനാണെങ്കില് അവിടുന്നു കിട്ടിയ ചാന്സില് വയറു നിറച്ചു ബിരിയാണീം കഴിച്ചു.. വെറുതെ ഇവരറിഞ്ഞു നാറെണ്ട.."
പടച്ചോനേ.. അപ്പോ ശെരിക്കും പണി പാളി.. ഞാന് ആണെങ്കില് നസീബിനെ പേടിച്ചു സ്കൂട്ടറില് മിണ്ടാണ്ടിരുന്ന സമയത്ത് കൂട്ടുകാര്ക്കും കസിന്സിനും വാട്ട്സാപ് ചെയ്യുകയും ചെയ്തു.. നസീബിനു കല്യാണ വീട്ടീന്നെന്തോ പണി കിട്ടിയ ലക്ഷണമുണ്ട്.. അവനെ കളിയാക്കി കൊല്ലാനുള്ള പ്ലാനിങ്ങ് തുടങ്ങിക്കോളാന്.. ചുരുക്കം പറഞ്ഞാല് ഞാന് തന്നെ എനിക്കുള്ളാ കുഴി വെട്ടിയ പോലെയായി.. റൂഷ് ഒന്നും ഇല്ലാതെ തന്നെ എന്റെ മുഖം ചമ്മി ഇളിഞ്ഞ് ചുവന്ന് തുടുത്തു വീര്ത്തു...എല്ലാം അഡ്ജസ്റ്റ് ചെയ്ത് ഒരു വിധം അകത്തേക്ക് കേറി...
അവിടെ ഞങ്ങളെ കൊന്നു കൊലവിളിക്കാൻ റെഡി ആയി എല്ലാരും നിരന്ന് നിൽപ്പുണ്ടായിരുന്നു... അങ്ങനെ ഇവിടുത്തെ കാര്യത്തിനൊരു തീരുമാനമായി.. ഇനി എലൈറ്റിലെ കാര്യത്തിനു സുഹൈലൊരു തീരുമാനമാക്കിക്കോളും.. ഗ്രൂപിലിട്ട വാട്സാപ് മെസ്സേജിനു സുഹൈലിന്റെ സ്മൈലി കണ്ടപ്പോ ഒരു അപകടം മണത്തതാ.
എന്തിനേറെ?? ഞങ്ങള്ക്ക് രണ്ടാള്ക്കും പിന്നാകപ്പാടെ ഹാപ്പി ന്യൂ ഇയർ ആയിരുന്നൂന്നു പറഞ്ഞാ മതിയല്ലോ....!!
No comments:
Post a Comment