Pages

Wednesday, 9 June 2010

ഒരു സായാഹ്നം

ഈ അരങ്ങിലെ അഭിനേതാക്കളെ യഥാര്ത്ഥ ജീവിതത്തില് നിങ്ങള്ക്ക് പരിചയമുള്ള ഏതെങ്കിലും കഥാ പാത്രവുമായി എന്തെങ്കിലും സാദൃശ്യം തോന്നുക ആണെങ്കില് അത് തികച്ചും യാദൃശ്ചികം മാത്രമാണ്. എല്ലാം സാങ്കല്പിക കഥാ പാത്രങ്ങളാണ്.


എന്നത്തേയും പോലെ ആ വൈകുന്നേരവും മോര്ണിംഗ് ഷിഫ്റ്റ് കഴിഞ്ഞുള്ള ബോധം കെട്ട ഉറക്കത്തില് നിന്ന് ഞാന് ഉണര്ന്നത് വാവ കൊച്ചിന്റെ ഫോണ് കാള് കേട്ടിട്ടാണ്. “എന്താ കഴിക്കാന് വേണ്ടത് ആമിനുമ്മ??” എന്ന ചോദ്യം കേട്ടപ്പോഴേ നാവില് കൂടെ കഴിച്ച് കഴിച്ച് ബോറടിച്ച “സന്തോഷാസ്” ഇഡലിയുടെയും ദോശയുടെയും ആ വൃത്തികെട്ട രുചിയാണ് അരിച്ച് ഇറങ്ങിയത്. മറ്റൊരു ചോയ്സ് കണ്ടുപിടിക്കാന് കഴിയാതെ ഞാന് ഉറക്കച്ച്ചടവില് പറഞ്ഞു: “എനിക്കൊരു മസാല ദോശ”. ഫോണ് കട്ട് ചെയ്തു വീണ്ടും സുനിദ്ര. ഒന്ന് മയങ്ങിയെ ഉള്ളൂ അപ്പോഴേക്ക് ഹാളില് “തങ്കമാന പുരുഷന്” സീരിയല് കാണാനുള്ള പാണ്ടികളുടെ ബഹളം. അവരെ മനസ്സില് ശപിച്ചു കൊണ്ട് എഴുന്നേറ്റു. വാവ കൊച്ചും അന്ന ക്കുട്ടിയും അപ്പോഴേക്ക് എത്തിയിരുന്നു. അവരുടെ കയ്യില് പതിവില് കൂടുതല് പാര്സല് കണ്ടത് കൊണ്ടുള്ള എന്റെ ഭാവ വ്യത്യാസം കണ്ടിട്ടാണെന്ന് തോന്നുന്നു അന്നകുട്ടി വിശദീകരിച്ചു: “ആനിക്കും ഇന്ദുവിനും ഇന്ന് അമേരിക്കായില് അവധി ദിവസം ആയതോണ്ട് നേരത്തെ വരും ഓഫീസിന്നു. അച്ചുവിന് ഇന്ന് പ്രൊജക്റ്റ് മാനേജരുടെ പാര്ട്ടി ആണ്. അവള് അതിനു പോകുന്നില്ലെന്ന് പറഞ്ഞു. 7.15 ന്റെ കാബിന് അവളും ഇങ്ങെത്തും. അതോണ്ട് എല്ലാര്ക്കും ഞങ്ങള് പാര്സല് വാങ്ങിച്ചു.” കേട്ടപ്പോള് മനസ്സില് ഒരു സന്തോഷം തോന്നി. എല്ലാരേയും ഒന്നിച്ചു കാണാല്ലോ.



” അപ്പോ എല്ലാരും വന്നിട്ട് കഴിക്കാം അല്ലെ? ” എന്നുള്ള എന്റെ ചോദ്യം കേട്ടോന്നു അറിയില്ല അന്ന ക്കുട്ടി കുളിക്കാനുള്ള ഒരുക്കങ്ങളിലേക്ക് നീങ്ങി. എനിക്ക് പിന്നെ അങ്ങനെ സ്ഥിരമായി കുളിക്കുന്ന ദുശീലം ഇല്ലാത്തതു കൊണ്ട് സമയം കളയാതെ വാവ കൊച്ചിന് സാധാരണ പോലെ വല്ല ഡിപ്രെഷന് ഉണ്ടോന്നു അറിയാനായി അവരുടെ റൂമിലേക്ക് ചെന്നു. കൊച്ചു ഫോണില് സംസാരിക്കുക ആയിരുന്നെങ്കിലും എന്നെ കണ്ട ഉടനെ കട്ട് ചെയ്തു വിശേഷങ്ങള് പറയുന്നതിലേക്ക് തിരിഞ്ഞു. വിശേഷങ്ങള് പറയാനും എല്ലാവരുടെയും വിശേഷങ്ങള് ചോദിച്ചു അറിയാനും വാവ കൊച്ചിന് ഒരു പ്രത്യേക ഉത്സാഹമാണ്. അത് കൊണ്ട് തന്നെ കൊച്ചിനോട് വിശേഷങ്ങള് പറയാന് നമ്മള്ക്കും സന്തോഷം തോന്നും.



പി എല് മണികണ്ടന്റെ വീര ശൂര പരക്രമങ്ങളെ കുറിച്ച് വിശദീകരിച്ച ശേഷം “ഓ എന്നാ ചെയ്യാനാ എന്റെ അമിനുമ്മാ?” എന്നും പറഞ്ഞു ഒരു ദീര്ഖ നിശ്വാസത്തോടെ ആ ആക്ഷന് സ്റ്റോറി വവകൊച്ചു അവസാനിപ്പിച്ചു. കൊച്ചിന്റെ സംസാരത്തില് വാക്കുകളേക്കാള് നമ്മള് ശ്രദ്ധിക്കുക അംഗ വിക്ഷേപങ്ങളാണ്. അത് കണ്ടു കൊണ്ടിരിക്കുക എന്നത് ഒരു പ്രത്യേക കൌതുകം ഉള്ള കാര്യമാണ്. പിന്നെ ഞാനും ഓഫീസ് വിശേഷങ്ങളും വീട്ടു വിശേഷങ്ങളും മോളുടെ പുതിയ ടയലോഗുകളും ഒക്കെ പറഞ്ഞിരുന്നു സമയം പോയതറിഞ്ഞില്ല. അപ്പോഴേക്ക് ആനിയും ഇന്ദുവും അച്ചുവും ഓഫീസില് നിന്ന് എത്തിയിരുന്നു. അന്ന കുട്ടിയുടെ കുളി ഇനിയും കഴിഞ്ഞില്ല. കുളിമുറിയുടെ കതകു മുട്ടിയപ്പോള് മനസിലായി ആള് ഇത് വരെ കുളിക്കാന് തുടങ്ങിയിട്ടില്ല എന്ന്. ഞങ്ങളെ കൊണ്ട് പറ്റാവുന്നിടത്തോളം അന്ന കുട്ടിയെ വെറുപ്പിച്ചു ഒരു വിധം കുളിച്ചു പുറത്തിറക്കി.



ഞാനും ഇന്ദുവും ചായ ഉണ്ടാക്കുന്ന പരിപാടിയിലേക്ക് ശ്രദ്ധ തിരിച്ചു. ഇന്ദുവും ഞാനും ഒരേ നാട്ടുകാരാണ്. അതുകൊണ്ട് തന്നെ ഞമ്മക്ക് തമ്മില് കാണുമ്പോ ഞമ്മന്റെ ബഷേല് വര്ത്താനം പറയാന് പെരുത്തിഷ്ടമാണ്. അച്ചുവും ഞമ്മന്റെ നാട്ടുകാരി ആണെങ്കിലും ഓര്ക്കു ഞമ്മന്റെ ഭാഷ അത്രയ്ക്ക് പരിചയ ല്ല്യാ. ചായ ഉണ്ടാക്കാനായി കെറ്റില് കയുകി കൊണ്ടോന്ന ഇന്ദുനോട് ” അല്ല ഇന്ദൂ ഇങ്ങള് എന്തെയ്നു ആഫ്ടര് നൂണ് ഷിഫ്റ്റില് പോയിട്ട് നേരത്തെ ഇങ്ങു പോന്നെ? ” എന്ന് ചോദിച്ചു ഞാന്. പിന്നെ ഓള് അങ്ങ് തുടങ്ങീലെ…….. “ഇന്റെ ആമിനുമ്മാ ഇന്ന് ഞമ്മന്റെ മൊതലാളിമാര്ക്ക് പെരെലു ബെറുതെ കുത്തി ഇരിക്കാന് തോന്നിയ ദെവസം ആണെന്ന് തോന്നുന്നു. ഞമ്മള് കാര്യായി ജോബ് ഒക്കെ തല്ലി ഓടിക്കാന് തോടങ്ങിയപ്പളാണ് ആ അമേരിക്കെലിരിക്ക്ന്ന പഹയന് പറഞ്ഞത് ഇന്ന് ജോബുകള് ഒക്കെ കെടന്നു ഒറങ്ങിക്കോട്ടേ എന്ന്. എന്തെയ്യാനാ ഞമ്മള് ബെറും കൂലി പണിക്കാര് അല്ലെ? ഓര്ക്കു ഞമ്മളോട് എന്തും പറയാല്ലോ. അതോടെ ഞാനും ആനീം സഞ്ചി പെറുക്കി ഇങ്ങു പോന്നു. അതോണ്ടെന്തായി ഞമ്മക്കെല്ലര്ക്കും ഇങ്ങനെ സൊറയും പറഞ്ഞു ഇരുന്നു “സന്തോശാസ്” -ഇലെ ദോശ തിന്നാനയീലെ?.” അത് ഇജ്ജ് പറഞ്ഞത് സത്യം തന്നെ ഇന്ദൂ.” എന്ന് ഞാനും പറഞ്ഞു. ചായ തിളച്ചു തുടങ്ങി. ഇന്ദു ചായയില് പൊടി ഇടുമ്പോഴെക്ക് ഞാന് ഗ്ലാസ് ഒക്കെ കഴുകി നിരത്തി. അപ്പോഴേക്ക് ആനിയും വവകൊച്ചും അച്ചുവും കഴിക്കാനായി വന്നു. അന്ന കുട്ടിക്ക് എന്നത്തേയും പോലെ അപ്പോഴേക്ക് ഓഫീസില് നിന്ന് ഫോണ് വന്നു. ഫോണ്-ഉം എടുത്തു സപ്പോര്ട്ട് തുടങ്ങിയ അവളെ ഒരു വിധം ഫോണ് കട്ട് ചെയ്യിച്ചു കഴിക്കാനായി ഇരുത്തി.



അച്ചു പി എല് . ഗണേഷിന്റെ പീഡന കഥകളില് തുടങ്ങിയ കത്തി ആണ്. ഗണേഷ് ഇ- ട്രാക്കര് പൂരിപ്പിക്കാന് ഏല്പിച്ച കാര്യം പറഞ്ഞത് കേട്ടപ്പോഴാണ് ഇന്ദു തന്റെ ടീമില് ഓണ് സൈറ്റ് - ഇലിരിക്കുന്ന വരുണ് ഏതാണ്ടൊക്കെ പണി എല്പ്പിക്കാനായി വിളിച്ച കാര്യവും ചാറ്റ് ചെയ്ത കാര്യവുമൊക്കെ പറഞ്ഞു തുടങ്ങിയത്. അപ്പോള് വവകൊച്ചു തന്റെ സ്ഥിരം ശൈലിയില് ടയലോഗ്: ” ആഹ്…കാണാന് ഗ്ലാമര് ഉള്ളവരെ അങ്ങനെ പലരും വിളിക്കുകേം ചാറ്റ് ചെയ്യുകേം ഒക്കെ ചെയ്യും….ഈ നമ്മളെ ഒക്കെ ആര് നോക്കാനാ!! …. ഇന്ദു കോഗ്നിസന്റ്റ് -ഇന്റെ രോമാന്ച്ചമല്ലേ??? “….ഇത് കേട്ട ആനിയും വിട്ടു കൊടുത്തില്ല. വാ തുറന്നാല് ആഭാസം മാത്രം വരുന്ന ആനി പറഞ്ഞു: ” കോഗ്നിസന്റ്റ് - ഇലെ താരമല്ലേ ഇന്ദു !!!ആ മുടി ഒക്കെ വിടര്ത്തി ഇട്ടു പിങ്ക് സ്പെക്സ് -ഉം വെച്ച് ബേയിലേക്ക് നടന്നു വരുമ്പോ എന്തൊരു ശൈനിന് ആണെന്നറിയോ ? ആഹ് നമ്മള് ഒക്കെ പാവം ഭംഗി ഇല്ലാത്ത കുട്ടികള്. ആരും തിരിഞ്ഞു പോലും നോക്കില്ല. എന്തായാലും എന്റെ അഡ്മിന് ചേട്ടന് എങ്കിലും ഉണ്ടല്ലോ എനിക്ക്. അവനെ ആരെങ്കിലും നോക്കിയലുണ്ടല്ലോ…ങ്ഹാ അപ്പൊ കാണാം…”



ഇത് കേട്ട് കൊണ്ടിരിക്കേ പൊതുവേ വയ്നോട്ടത്തില് താല്പര്യമില്ലാത്ത അച്ചു ടോപ്പിക്ക് മാറ്റി. ഞങ്ങളുടെ കൂട്ടത്തില് നിന്നും ദൌര്ഭാഗ്യവശാല് പിരിഞ്ഞു പോകേണ്ടി വന്ന കാവ്യയെ കുറിച്ചായിരുന്നു അച്ചുവിന്റെ കമന്റ്. കാവ്യക്ക് എം -ഫില് അഡ്മിഷന് കിട്ടി എന്ന് അച്ചു പറഞ്ഞപ്പോ എല്ലാരും ഒരേ സ്വരത്തില് പറഞ്ഞു “നന്നായി” എന്ന്. പാവം കുറെ നാളായില്ലേ വീട്ടില് ഇരിപ്പ് തുടങ്ങീട്ടു എന്ന് പറഞ്ഞത് വാവ കൊച്ചു ആയിരുന്നു എന്ന് തോന്നുന്നു. കേരളത്തില് ആകെ 5 പേര്ക്ക് മാത്രമേ കിട്ടിയുള്ളൂ. അതില് ഒന്നാണ് കാവ്യാ എന്ന് അച്ചു കൂട്ടിച്ചേര്ത്ത്. പിന്നീട് കുറച്ചു നേരം കൂടെ കാവ്യാ ആയിരുന്നു സംസാര വിഷയം. ഇതിനിടയ്ക്കാന് വീണ്ടും ഫോണില് സംസാരിച്ചോണ്ടിരുന്ന അന്നകുട്ടി കാള് കട്ട് ചെയ്തത്. സപ്പോര്ട്ട് ലോകത്ത് നിന്ന് റൂഫിലേക്ക് തിരിച്ചു വന്ന അന്നകുട്ടിയുടെ ഫസ്റ്റ് കമെന്റ്: “അയ്യോ ഒരു ന്യൂസ് ഉണ്ടായിരുന്നു. നമ്മുടെ കാവ്യാ നിങ്ങളോട് പറയാന് എന്നെ എല്പിച്ചതാ”. എല്ലാരും ഒരു നിമിഷത്തേക്ക് വേറെ പലതും പ്രതീക്ഷിച്ചു. നിഷ്കളങ്കമായ ഭാവത്തോടെ അന്നക്കുട്ടി തുടര്ന്നു: “കാവ്യക്ക് എം - ഫില് കിട്ടി!!അന്ന് കാവ്യ എന്നെ വിളിച്ചു പറഞ്ഞപ്പോ നിങ്ങള് ആരും ഇവിടെ ഇല്ലായിരുന്നു. അതോണ്ടാ ഞാന് പറയാതിരുന്നത്. ”. ആരും ഒരു നിമിഷത്തേക്ക് ഒന്നും സോറി അവിടെ മുഴങ്ങിയത്. ഇത് കണ്ടമിണ്ടിയില്ല. പിന്നെ ഒരു കൂട്ട ചിരിയാണ് അന്നക്കുട്ടി തന് എന്തോ ഒരു വലിയ അബദ്ധമാണോ ചെയ്തത് എന്ന് ചിന്തിച്ചുകൊണ്ട് അന്താളിപ്പോടെ എല്ലാരുടെയും മുഖത്തേക്ക് മാറി മാറി ഒന്ന് നോക്കി. എന്നിട്ട് അടുത്ത ടയലോഗ് : ” ഏഹ്!! ഞാന് പറഞ്ഞതില് വല്ല പ്രശ്നവും?? അതോ ഇപ്പൊ പറയാന് പാടില്ലായിരുന്നോ? “. ചിരി അടക്കി കൊണ്ട് ഞാന് പറഞ്ഞു: “അന്നക്കുട്ടീ, ഞങ്ങള് ഇത്രേം നേരം പറഞ്ഞോണ്ടിരുന്നത് കാവ്യയുടെ എം - ഫില് നെ പറ്റി അല്ലായിരുന്നോ?”. ഇത് കേട്ട അന്ന ക്കുട്ടി സ്ഥിരം ശൈലിയില് ഒരു വളിച്ച ചിരിയും മുഖത്ത് പേസ്റ്റ് ചെയ്തു കൊണ്ട് : ” ഹീ ഹീ ….ആയിരുന്നല്ലേ? ഞാന് ഫോണില് ആയിരുന്നു…. “.



സംസാരിച്ചിരുന്നു നേരം പോയത് അറിഞ്ഞില്ല. സമയം ഒന്പതര!!എന്നത്തേയും പോലെ ഇന്നും കുളിയും അലക്കും ക്യാന്സല്….ഞാന് ചിന്തിച്ചു…അപ്പോഴേക്ക് ഗാന്ധിപുരം തെണ്ടല് ഒക്കെ കഴിഞ്ഞു രേഷ്മ ചേച്ചി കടന്നു വന്നത്. പിന്നാലെ മൊബൈലില് കുത്തികൊണ്ട് കുണുങ്ങി കുണുങ്ങി അന്ഞുവും ഉണ്ട്. രേഷ്മ ചേച്ചി ആണ് ഞങ്ങളുടെ നേതാവ്. പ്രായത്തില് ഇത്തിരി മൂത്തതാണെങ്കിലും എല്ലാ തല്ലുകൊള്ളിതരത്തിനും ആഭാസത്ത്തിനും വായ്നോട്ടതിനും തെണ്ടലിനും ഞങ്ങളുടെ വഴികാട്ടി ആണ് പുള്ളിക്കാരി. വന്നു കേറിയതും സ്വതസിദ്ധമായ ശൈലിയില് വഴിയില് കണ്ട കൊള്ളാവുന്ന പയ്യന്മാരെ കുറിച്ചുള്ള വര്ണന രേഷ്മ ചേച്ചി തുടങ്ങി. പക്ഷെ അതിനിടയിലും അഞ്ചു മൊബൈലില് കുത്തി കൊണ്ടിരിക്കുക ആയിരുന്നു. ഇടയ്ക്ക് മൊബൈലില് നോക്കി തനിയെ ചിരിക്കുന്നു. ഇത് കണ്ടാല് വാവ കൊച്ചിന്റെ നാവു അടങ്ങിയിരിക്കുമോ? “അന്ഞൂ….ഇതു കമുകനാ ഇപ്പൊ മെസ്സജിംഗ്??എല്ലാരേയും നന്നായി ഹാന്ഡില് ചെയ്യുന്നുണ്ടല്ലോ അല്ലെ? രവിയേട്ടന്റെ ചാമ്പമരം പൂത്തോ ?” എന്ന് തുടങ്ങി കുറെ ചോദ്യ ശരങ്ങള് വിട്ടെങ്കിലും ഏതോ ഒന്നിന് മാത്രം ഒരു നാണം കലര്ന്ന ചിരി പാസ്സാക്കി പുള്ളിക്കാരി വീണ്ടും മൊബൈലിലേക്ക്. രേഷ്മ ചേച്ചി ഉച്ചയ്ക്ക് കൈരളിയില് പോയപ്പോ കണ്ട ബോഷ്-ഇലെ കിടിലന് പയ്യന്റെ റൊമാന്റിക് നോട്ടത്തില് തുടങ്ങി…..ടീം മേറ്റ് അയച്ചു കൊടുത്ത കല്യാണ ഫോട്ടോ യില് കറുത്ത ഷര്ട്ട് ഇട്ടു മുന്നിലെ രണ്ടു ബട്ടന്സ് തുറന്നിട്ട ചെക്കന്റെ ലുകിനെ കുറിച്ചും, ആര്യാസ് ഹോട്ടലിലെ വെയിറ്റര് കാണിച്ച ആ ഒരു പ്രത്യേക സ്നേഹത്തെ കുറിച്ചും…..പിന്നെ ഓണ് സൈറ്റിലെ ചേട്ടനോട് പഞ്ചാര അടിച്ചതിനെ കുറിച്ചും ഒക്കെ അങ്ങനെ വാ തോരാതെ സംസാരിച്ചോണ്ടിരുന്നു. ഇടയ്ക്കിടെ എല്ലാരും ഓരോ കമന്റ് ഉം പറയുന്നുണ്ടായിരുന്നു എങ്കിലും….എന്റെ കണ്ണ് ഇടയ്യ്കിടെ മൊബൈലിലെ ക്ലോകിലേക്ക് പോകുന്നുണ്ടായിരുന്നു. ദുഫായില് നിന്ന് കെട്ടിയോന് വിളിക്കാന് സമയമായെ…..ഇതിനിടെ രേഷ്മചെച്ചി വാങ്ങിയ പുതിയ ചുരിദാര് -ഇന്റെ ഷോ ഉണ്ടായിരുന്നു.



എന്റെ മൊബൈല് “അബ് മുജെ രാത് ദിന് ……..” പാടാന് തുടങ്ങി. ഞാന് സെല് എടുത്തു മെല്ലെ വെരാന്ദയിലോട്ട് നീങ്ങി. അവിടെ മുറിയില് പിന്നെയും എല്ലാരും കുറെ നേരം കൂടെ കത്തി വെചോണ്ടും പാര വെചോണ്ടും ഇരുന്നെന്നു തോന്നുന്നു. സാവധാനം എല്ലാരും പിരിഞ്ഞു….ഫോണ് കട്ട് ചെയ്തു തിരിച്ചു റൂമില് കിടക്കയില് ചാഞ്ഞ ഞാന് ആലോചിച്ചു…..എന്തൊരു കൂട്ടായ്മ……എല്ലാരും ഇങ്ങനെ കൂടുമ്പോള്…..സംസാരിക്കുമ്പോള്……പരദൂഷണം പറയുമ്പോള്…….വായ്നോട്ട കഥകള് പങ്കു വെയ്ക്കുമ്പോള്…..ഹാ എന്ത് രസം…..ജീവിതത്തിലെ വിഷമങ്ങള് ഓര്ക്കാന് പോലും സമയം കിട്ടില്ല…..എന്നും ഇങ്ങനെ എല്ലാരും ഒക്കെ ചുറ്റുപാടും ഉണ്ടായിരുന്നെങ്കില്……..ഇങ്ങനെ സ്നേഹിച്ചും സഹകരിച്ചും ജീവിക്കുന്ന ഒരു ഗ്രൂപ്പ് ഇനെ എവിടെ ചെന്നാലും കിട്ടിയിരുന്നെങ്കില്…..അല്ലാഹുവേ…..ഈ റൂഫിലെ ഓരോരുത്തരെയും ആനി, രേഷ്മ ചേച്ചി, വവകൊച്ചു, അന്ന കുട്ടി, ഇന്ദു, അച്ചു, അഞ്ചു……ഈ സായാഹ്നത്തില് ഞാന് പേരെടുത്തു പറയാത്ത എന്റെ മറ്റു റൂഫ് സുഹൃത്തുക്കള് ആതിര, രഹന, മധുമതി എന്ന് തുടങ്ങി ഓരോരുത്തരെയും എന്റെ ജീവിതത്തിനു സമ്മാനിച്ചതിന് നിനക്ക് നന്ദി…..!!!….എന്തൊക്കെയോ ചിന്തിച്ചു ചിന്തിച്ചു എപ്പോഴാ ഉറങ്ങി പോയത് എന്ന് ഓര്മയില്ല…….

2 comments:

  1. Raviyettante chaampa maram pootho aavo..? Reshma chechikku ente prathyeka anweshanam parayan marakkenda.. Pinne ningade offece ile romaanjam..
    Aake motham total , sangathy colour full aayittund. Story muzhuvanum colours..!!

    ReplyDelete
  2. പൈങ്കിളിയാണെങ്കിലും അങ്ങ് വായിച്ചു,,,, സന്തോഷം

    ReplyDelete