Pages

Wednesday, 9 June 2010

എന്തിനീ യാത്ര?

അകലുകയാണോ ഞാനെന്‍ കിനാക്കളില്‍ നിന്ന് ?

ഇന്ന് വരെയും എന്റെ മോഹങ്ങളെ തൊട്ടുണര്‍ത്തിയ
ജീവ വായു നല്‍കി എന്നെ ജീവിപ്പിച്ച എന്‍ ഉദാത്ത സ്വപ്നങ്ങളില്‍ നിന്ന്
അതോ ഈ ആറിന്‍ ഒഴുക്ക് എന്നെ അകറ്റുകയാണോ നിലയില്ലാ കടലിലേക്ക്‌ ?
ഇന്ന് ഞാന്‍ അറിയുന്നില്ല എന്‍ ആത്മഗതം പോലും
മാസ്മരിക ലോകത്തിന്‍ തള്ളല്‍ ഏറ്റുവാങ്ങി കുതിക്കുന്നു ഞാന്‍ മുന്നോട്ടു
എങ്ങോട്ടെന്നറിയില്ല ആര്‍ക്കു വേണ്ടിയെന്നറിയില്ല വ്യര്‍ത്ഥമല്ലോ ഈ യാത്ര
ത്യജിക്കുന്നു ഞാനേറെ….എന്‍ ആത്മ നിര്‍വൃതിയും…..എന്‍ പ്രണയവും
നൊമ്പരം മാത്രം ഇനിയും ബാക്കി ….പ്രതീക്ഷ പോലും കൈ വിടുന്നെന്നെ
നിമിഷങ്ങള്‍ യുഗങ്ങളായി നീങ്ങുമ്പോഴും നിസന്ഗമായി നെടുവീര്‍പ്പിടാന്‍
നിരര്‍ത്ഥകം എന്നറിഞ്ഞിട്ട്ടും സ്വപ്നങ്ങക്ക് മേല്‍ സ്വപ്‌നങ്ങള്‍ കൂട് കെട്ടാന്‍
എന്തിനിനിയും അവശേഷിപ്പു ഈ നര ജന്മം ?

No comments:

Post a Comment