ഒരു പെണ്ണിന്റെ അവകാശം ആണ് അവളുടെ ജീവിത്തിൽ ഭർത്താവിന്റെ സാമീപ്യം! അത് ഇസ്ലാമിക നിയമപ്രകാരം ആയാലും ഏതു രാഷ്ടത്തിന്റെ നിയമം ആയാലും. ഭർത്താവിന്റെ അഭാവത്തിൽ അദ്ധേഹത്തിന്റെ അഭിമാനവും സ്വന്തം മാനവും സ്വത്തും രണ്ട് വീട്ടുകാരുടെ ആവശ്യങ്ങളും അനാവശ്യങ്ങളും വാശികളും ഡിമാന്റുകളും അവളുടെ സ്വന്തം വികാരങ്ങളും വിചാരങ്ങളും വിശ്വാസവും ദൈനം ദിന ചെലവുകളും സമൂഹത്തിന്റെ ചോദ്യങ്ങളും ആയി ചില്ലറ കാര്യങ്ങൾ ആവില്ല അവൾ ഭർത്താവിനോടുള്ള സ്നേഹത്തിന്റെ പേരിൽ വിട്ടുവീഴ്ച്ച ചെയ്യുന്നതും ത്യജിക്കുന്നതും സഹിക്കുന്നതും. മിക്കവാറും ഭർത്താവ് അവളെ വിട്ട് മറുദേശത്ത് ജോലി ചെയ്യുന്നതിന്റെയും സമ്പാദിക്കുന്നതിന്റെയും 80% കാരണവും അദ്ധേഹത്തിന്റെ വീട്ടുകാരുടെ ആവശ്യങ്ങൾ നിറവേറുക എന്നുള്ളതായിരിക്കും. അങ്ങനെ അല്ലാത്ത സാഹചര്യങ്ങൾ ചിലയിടങ്ങളിലെങ്കിലും ഉണ്ടെങ്കിൽ പോലും, മേലെ പറഞ്ഞ സഹന കഥകൾ നിശ്ശബ്ദം സഹിക്കുന്ന ഒരു പെണ്ണ് മിക്കവാറും ഭർത്താവിനെ ബുദ്ധിമുട്ടിക്കണ്ടാ എന്നു കരുതി സ്വന്തം ആവശ്യങ്ങളും ആഗ്രഹങ്ങളും വേണ്ടാന്നു വെക്കുന്നവൾ ആയിരിക്കും! അവൾക്ക് എല്ലാ അർഥത്തിലും അവകാശപ്പെട്ട അവളുടെ ഭർത്താവിനോടൊത്തുള്ള ജീവിതം അവൾക്ക് യാതൊരു ഗുണവും ഇല്ലാത്ത കാര്യങ്ങൾക്ക് വേണ്ടി ത്യജിച്ച് ജീവിച്ചിട്ടും അവൾ തിരിയുന്നതിനും മറിയുന്നതിനും അനങ്ങുന്നതിനും ചെരിയുന്നതിനും ഒക്കെ സമ്മതം വാങ്ങലും ബോധിപ്പിക്കലും ന്യായീകരിക്കലും അർത്ഥം വെച്ചുള്ള കഥകൾ പറഞ്ഞ് പിടിപ്പിക്കലും എന്ന് വേണ്ട ഏതൊക്കെ രീതിയിൽ അവളെ മാനസികമായി അസ്വസ്ഥമാക്കാമോ അങ്ങനെ ഒക്കെ അസ്വസ്ഥമാക്കുന്ന ഈ സമൂഹം! ഈ പെണ്ണിന്റെ ജീവിതം! മാതാപിതാക്കളെ വിടുന്ന വരെയേ ഈ പെണ്ണിനു ജീവിതം പറഞ്ഞിട്ടുള്ളൊ? അവൾക്കും ഇല്ലേ ജീവിക്കാൻ അവകാശം? അവൾക്കും ഉണ്ടായിരുന്നില്ലേ ഒരു തുടിക്കുന്ന യൗവ്വനവും അതിന്റെ ആഗ്രഹങ്ങളും? അവളും അർഹിക്കുന്നുണ്ടായിരുന്നില്ലേ ഏറ്റവും കുറഞ്ഞത് സമാധാനപരമായ ഒരു ജീവിതം? ഏതു നിയമത്തിന്റെ, ഏതു ഗ്രന്ഥത്തിന്റെ ഏതു മതത്തിന്റെ ആധാരം ഏടുത്തിട്ടാണ് ഈ സമൂഹം അവളോട് ചെയ്യുന്നതിനെ ന്യായീകരിക്കാൻ ഉദ്ധേശിക്കുന്നത്? അവൾ അവളുടെ സ്വഭാവത്തിലെയും പെരുമാറ്റത്തിലെയും മാന്യത കൊണ്ട് അവളുടെ മതം അനുശാസിച്ച ക്ഷമ കൊണ്ട് സമൂഹത്തോട് ചെയ്യുന്ന ഔദാര്യം മാത്രമാണ് നിങ്ങൾക്ക് അവളിൽ നിന്ന് കിട്ടുന്ന സൗമ്യമായ വാക്കുകളും പുഞ്ചിരിയും! ഹേ സമൂഹമേ ഈ പിച്ച പാത്രത്തിൽ കയ്യിട്ടു വാരുന്നത് നിർത്താറായില്ലേ ഇനിയും നിങ്ങൾക്ക്?
everything alright dear??
ReplyDelete